കേരളത്തിന് പുതിയ കോച്ചുകള്‍ പരിഗണനയിലെന്ന് സദാനന്ദ ഗൗഡ
കേരളത്തില്‍ പുതിയ കോച്ചുകള്‍ അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് റയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. കേരളത്തിന്റെ റെയില്‍വേ ആവശ്യങ്ങള്‍ എംപിമാര്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സദാനന്ദ ഗൗഡയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ റയില്‍വേ പദ്ധതികളുടെ അവലോകന പരിപാടിയുമായി കൊച്ചിയിലെത്തിയപ്പോഴാണ് സദാനന്ദ ഗൗഡ ഇക്കാര്യം പറഞ്ഞത്. ഇന്ന് ഉച്ചയോടെ എറണാകുളം സൗത്ത് റയില്‍വേ സ്റ്റേഷന് കേന്ദ്രമന്ത്രി സന്ദര്‍ശിച്ചേക്കും.
പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ ഉന്നത ഉദ്യോഗസ്ഥരും എംപിമാരും യോഗത്തില്‍ പങ്കെടുക്കും. കഞ്ചിക്കോട് കോച്ച് ഫാക്ടറിയ്ക്കായി അടുത്ത ബജറ്റിലെങ്കിലും കൂടുതല്‍ തുക ലഭിക്കണമെന്നാവശ്യപ്പെടാനാണ് തീരുമാനം. പാലക്കാട് പൊള്ളാച്ചി ഗേജ് മാറ്റവും വൈദ്യുതീകരണവും പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടേക്കും. റയില്‍വേ സ്റ്റേഷനുകളിലെയും ട്രെയിനിലെയും ശുചിത്വത്തിനായി സ്വീകരിച്ച നടപടികള്‍ ഇരു ഡിവിഷനുകളും വ്യക്തമാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha