നീര ഉല്പാദനം പ്രോല്‍സാഹിപ്പിക്കണമെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ നീര ഉല്പാദനവും വിതരണവും പ്രോല്‍സാഹിപ്പിക്കണമെന്ന് ഹൈക്കോടതി. അഡ്വ.ബേസില്‍ അട്ടിപ്പേറ്റി സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്. നീര ഉല്പാദനവും വിതരണവും സംബന്ധിച്ച എം. രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
നിലവിലെ സാഹചര്യത്തില്‍ നാളികേര കര്‍ഷകരെ സംരക്ഷിക്കാനും തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കാനും നീരയുടെ ഉല്പാദനത്തിലൂടെ കഴിയും. സര്‍ക്കാരിന്റെ മദ്യ നയത്തിലൂടെയുണ്ടാവുന്ന സമ്പത്തിക നഷ്ടം മദ്യനിരോധനത്തിന്റെ നന്മയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ നഷ്ടമായി തോന്നേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ സെപ്റ്റംബര്‍ 19 നു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha