സര്‍ക്കാരിന്റെ പുതിയ മദ്യനയം പുറത്തിറക്കി, 15 ദിവസത്തിനകം ബാറുകള്‍ പൂട്ടാന്‍ നോട്ടീസ് നല്കി
സംസ്ഥാനത്തെ പുതിയ മദ്യനയത്തിന്റെ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. പുതിയ മദ്യനയം അബ്കാരി നിയമമാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. പുതിയ മദ്യനയത്തിന്റെ പകര്‍പ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചപ്പോഴാണ് കോടതി സര്‍ക്കാരിന്റെ മദ്യനയം നിയമമാക്കാന്‍ നിര്‍ദേശം നല്‍കിയത്.
പതിനഞ്ചു ദിവസത്തിനകം ബാറുകള്‍ പൂട്ടണമെന്നാണ് നോട്ടീസ്. സര്‍ക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച ഉത്തരിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് കമ്മീഷണര്‍ ഒപ്പിട്ട നോട്ടീസാണ് നല്‍കുന്നത്. പഞ്ചനക്ഷത്ര ഹോട്ടല്‍ ഒഴികെയുള്ള സംസ്ഥാനത്തെ 712 ബാറുകള്‍ക്കാണ് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കുന്നത്.
ബാറില്‍ ശേഷിക്കുന്ന മദ്യം ബവ്റിജസ് കോര്പറേഷന് ഏറ്റെടുക്കും. ലൈസന്‍സ് ഫീസിന്റെ ബാക്കിതുകയും മടക്കിനല്‍കും. ഇതിന്റെ വിശദാംശങ്ങളും നോട്ടീസിലുണ്ടാകും. നോട്ടീസ് പ്രകാരം അടുത്തമാസം 12നകം സംസ്ഥാനത്തെ 712 ബാറുകളും പൂട്ടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha