ബാധ്യത ഏറ്റെടുക്കാന്‍ പറ്റില്ല, മോണോ റെയില്‍ പദ്ധതി ഉപേക്ഷിച്ചു, പകരം ലൈറ്റ് മെട്രോ
സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് തിരുവനന്തപുരത്തും കോഴിക്കോട്ടും ഗതാഗതക്കുരുക്കിനു പരിഹാരമായി നിര്‍ദേശിക്കപ്പെട്ട മോണോ റയില്‍ പദ്ധതി ഉപേക്ഷിച്ചു. ഇതിന് പകരം കുറഞ്ഞ ചിലവില്‍ ലൈറ്റ് മെട്രോ നടപ്പിലാക്കാനും തീരുമാനമായി. പദ്ധതിയെക്കുറിച്ച് അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന മോണോ റെയില്‍ കോര്പറേഷന് ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. മോണോ റെയില്‍ പദ്ധതിക്കായി 5581 കോടി രൂപയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തത്. എന്നാല്‍ രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും ഒരു കമ്പനി മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. കാനഡ ആസ്ഥാനമായ ബൊംബാര്‍ഡിയന്‍ എന്ന കമ്പനി മാത്രമാണ് ടെണ്ടര്‍ നല്‍കിയത്. അവര്‍ 14,500 കോടി രൂപയുടെ ടെന്‍ഡറാണ് വച്ചത്. ഇത്രവലിയ തുകയുടെ ബാധ്യത ഏറ്റെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
പകരം കുറച്ചുകൂടി ചെലവു കുറഞ്ഞ ലൈറ്റ് മെട്രോ തിരുവനന്തപുരത്തും കോഴിക്കോട്ടും നടപ്പാക്കാനാണ് നീക്കം. ഇതിനായി നാലുമാസത്തിനകം പദ്ധതിരേഖ സമര്‍പ്പിക്കാനായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി) ചുമതലപ്പെടുത്താനാണ് തീരുമാനം.
നേരത്തെതന്നെ ഡിഎംആര്‍സി, ലൈറ്റ് മെട്രോ സാങ്കേതികവിദ്യ സംബന്ധിച്ച് പഠനം നടത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിണ് ലൈറ്റ് മെട്രോ പദ്ധതിയെന്ന ആശയത്തിലേക്ക് മാറാന്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha