പ്ലസ്ടു കേസില്‍ തിങ്കളാഴ്ച വിധി പറയും
പ്ലസ്ടു കേസില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തിങ്കളാഴ്ച വിധിപറയും. മന്ത്രിസഭാ ഉപസമിതി അനുവദിച്ച പുതിയ പ്ലസ്ടു സ്കൂളും അധിക ബാച്ചുകളും തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ജസ്റ്റിസുമാരായ ആന്റണി ഡോമിനിക്ക് ഡി.ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവു മൂലം പ്ലസ്ടു പ്രവേശനത്തിനുള്ള നടപടികള്‍ തടസപ്പെട്ടിരിക്കുയാണെന്നും, ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha