നെടുമ്പാശേരി വിമാനത്താവളത്തിലെ കാന്റീനില്‍ പഴകിയ ഭക്ഷണം
ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലയിലെ ഹോട്ടലുകളില്‍ റെയ്ഡ് നടത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെ കാന്റീനില്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണം കണ്ടെത്തി. നിലവാരമില്ലാത്തതും പഴകിയതുമായ ഭക്ഷണം ഇവിടെ നിന്ന് പിടിച്ചെടുത്തു.
വൃത്തിയില്ലാത്ത രീതിയിലാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതെന്ന് അധികൃതര്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് കാന്റീന് പൂട്ടിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha