70 കുപ്പി വിദേശമദ്യവുമായി രണ്ടു പട്ടാളക്കാര്‍ അറസ്റ്റില്‍
70 കുപ്പി മദ്യവുമായി രണ്ടു പട്ടാളക്കാര്‍ അറസ്റ്റിലായി. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായത്. കരസേനയില്‍ ജമ്മുവില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശികളായ ബിനു, ജയന് എന്നിവരെയാണ് ജമ്മുതാവി - കന്യാകുമാരി എക്സ്പ്രസില്‍ ചെങ്ങന്നൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ജമ്മുവില്‍ ജോലി ചെയ്യുന്ന ഇവര്‍ ഓണാവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഇവര്‍ അനുവദനീയമായതിലും കൂടിയ അളവില്‍ മദ്യം കൊണ്ടുവരുന്നെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് ട്രെയിനില്‍ പരിശോധന നടത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha