മൂന്നാറില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് താമസ സൗകര്യമൊരുക്കിയയാള്‍ പിടിയില്‍
മൂന്നാറില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കു താമസ സൗകര്യമൊരുക്കിയയാള്‍ പിടിയില്‍. ബീഹാര്‍ സ്വദേശി ജമീല്‍ സഫീക്കുള്‍(27) ആണ് പിടിയിലായത്. ഭീകരന് സിയാ ഉമര്‍ റഹ്മാ (വഖാസ് ), തെഹ്സിന് അക്തര്‍ എന്നിവര്‍ക്കു താമസ സൗകര്യമൊരുക്കിയത് ജമീലായിരുന്നു. തീവ്രവാദികള്‍ പിടിയിലായതോടെ ഇയാള്‍ ഒളിവില്‍ പോയതായിരുന്നു. ഇയാള്‍ക്കു വേണ്ടി മാസങ്ങളായി പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്നലെ രാത്രി മൂന്നാറിലെ എയിറ്റ് ലാന്‍ഡ് കോട്ടേജില്‍ നിന്നാണ് പിടികൂടിയത്. ഒളിവില്‍ പോയ ഇയാള്‍ ഗുജറാത്തിലും മുംബൈയിലുമായിരുന്നു താമസം.
മൂന്നാറില്‍ ചായക്കച്ചവടം നടത്തിയിരുന്ന ജമീല്‍ ഇവിടെ താമസിച്ചിരുന്നത് രാഹുല്‍ എന്ന വ്യാജ പേരിലും വിലാസത്തിലുമാണ്.
വാടകയിക്ക് താമസിച്ചിരുന്ന ഇയാളോട് കെട്ടിട ഉടമ വാടക കൂട്ടി ചോദിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയും ചെയ്തതോടെ ഇയാള്‍ ചായക്കച്ചവടം മതിയാക്കി അപ്രത്യക്ഷനാവുകയായിരുന്നു.
രാജസ്ഥാനിലെ അജ്മേറില്‍ നിന്നു പ്രത്യേക അന്വേഷണ സംഘം മാര്‍ച്ച് 22ന് ആണ് വഖാസിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യ -നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് അക്തര്‍ 25നു പിടിയിലാവുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha