താന്‍ കെപിസിസി പ്രസിഡന്റോ മന്ത്രിയോ ആയിരുന്നില്ല, പിന്നെ എങ്ങനെ പങ്കുണ്ടാകും
ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പ്ലാന്റ് അഴിമതി കേസില്‍ തനിക്കു പങ്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏത് അന്വേഷണത്തെയും നേരിടാന്‍ തയാറാണെന്നും കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
കേസിന് കാരണമായ സമയത്ത് താന്‍ കെപിസിസി പ്രസിഡന്റോ മന്ത്രിയോ അല്ല. പിന്നെ എങ്ങനെ എനിക്ക് പങ്കുണ്ടാകും എന്ന് ചെന്നിത്തല ചോദിച്ചു. താന്‍ മന്ത്രിയോ കെപിസിസി പ്രസിഡന്റോ ആകുന്നതിനു മുന്‍പു മന്ത്രിസഭ എടുത്ത തീരുമാനത്തിന് എന്നെ പ്രതിചേര്‍ക്കേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
അഴിമതികേസില്‍ കോടതി ഉത്തരവുണ്ടെങ്കില്‍ ഏതന്വേഷണത്തിനും തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കേസിന്റെ പേരില്‍ വിജിലന്‍സ് ചുമതല ഒഴിയില്ല.
അതേസമയം, ടൈറ്റാനിയം കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് കെ.മുരളീധരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോ മന്ത്രിമാരോ രാജിവയ്‌ക്കേണ്ടതില്ല. ആഭ്യന്തര മന്ത്രിയെ കേസില്‍ കക്ഷി ചേര്‍ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ചെന്നിത്തലയ്‌ക്ക് പിന്തുണയുമായി കെ.മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha