ടൈറ്റാനിയം കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ് കോടതി
ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. കേസെടുക്കുന്ന സമയത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നില്ല. അതിനാല്‍ പ്രോസിക്യൂഷന് അനുമതി ആവശ്യമില്ലെന്നാണ് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ടൈറ്റാനിയത്തില്‍ നടന്നത് ഗുരുതരമായ ക്രമക്കേടാണ്. മാലിന്യ പ്ലാന്റ് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. മുഖ്യമന്ത്രിയുടെ കീഴിലുള്ള പബ്ലിക് എന്റര്‍പ്രൈസ് ബോര്‍ഡിന്റേയും ടൈറ്റാനിയം ഡയറക്ടര്‍ ബോര്‍ഡിന്റേയും നടപടികള്‍ ദുരൂഹമാണെന്ന് കോടതി നിരീക്ഷിച്ചു. സത്യം പുറത്തുവരാന്‍ കെ.കെ. രാമചന്ദ്രന്റെ മൊഴിയെടുക്കണം. കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് പറയാനാകില്ല. നിലവില്‍ മുഖ്യമന്ത്രിയോ മന്ത്രിയോ ആയാല്‍ നിയമപരിരക്ഷ ലഭിക്കില്ല.
കേസിലെ പ്രതികളായ ഡി. ബാസുവിനെയും രാജീവനെയും ചോദ്യം ചെയ്യാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. അന്ന് കെപിസിസി പ്രസിഡന്റായതുകൊണ്ടാണ് രമേശ് ചെന്നിത്തലയ്ക്കെതിരെയും കേസ് വന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ടൈറ്റാനിയം മാലിന്യ നിര്‍മാര്‍ജന പദ്ധതിയില്‍ അഴിമതി നടന്നുവെന്ന ഹര്‍ജിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തു തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് പ്രത്യേക ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ഉള്‍പ്പെടെ 12 പേര്‍ക്കെതിരെയാണു ഹര്‍ജി.
നിയമവിദഗ്ധരുമായി ആലോചിച്ച് പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി പ്രതിപക്ഷത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha