ഒടുവില്‍ പൂട്ടിയ ബാറുകള്‍ തുറക്കുമോ? ഉര്‍വശീശാപം ഉപകാരമാകുമോ?
ബാറുകള്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതോടെ ബാര്‍ യുദ്ധത്തില്‍ ബാര്‍ ഉടമകള്‍ ജയിക്കാനുള്ള സാധ്യത തള്ളികളയാന്‍ നിയമ വിദഗ്‌ദ്ധര്‍ തയ്യാറല്ല. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 2 ന് നികുതി സെക്രട്ടറി നല്‍കിയ ഉത്തരവ് ഹാജരാക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകും വരെ തങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫോര്‍സ്റ്റാര്‍ ബാര്‍ ഉടമകള്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നടപടി വിവേചനമാണെന്നാണ് ബാര്‍ ഉടമകള്‍ വാദിക്കുന്നത്.
മദ്യത്തിന്റെ ഉല്‍പാദനവും വില്‍പനയും സംബന്ധിക്കുന്ന നയം തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ടെങ്കിലും പ്രസ്‌തുത നയത്തില്‍ വിവേചനം വന്നാല്‍ അത് ഭരണഘടനാ വിരുദ്ധമാകും. ഭരണഘടനയുടെ അനുച്ഛേദം 14 അനുസരിച്ച് എല്ലാപേര്‍ക്കും നിയമത്തില്‍ തുല്യാവകാശം നല്‍കണം. ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍, ഫൈവ്‌സ്റ്റാര്‍ എന്നിങ്ങനെ വിവേചനം പാടില്ല. സംസ്ഥാനത്താകട്ടെ പഞ്ചനക്ഷത്ര ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് വിവേചനമാണ്.
ബാര്‍ ഉടമകള്‍ക്ക് മന്ത്രിസഭയിലെ തന്നെ പ്രമുഖരുടെ പിന്തുണയുണ്ടെന്നാണ് കേള്‍ക്കുന്നത്. മദ്യനിരോധനം ഏര്‍പ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ നീക്കം വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഏഴായിരം കോടിയുടെ നഷ്‌ടം ഖജനാവിലുണ്ടാകുമ്പോള്‍ അത് സംസ്ഥാനത്തിന് താങ്ങാന്‍ കഴിയില്ലെന്ന് ധനമന്ത്രിയും വാദിച്ചു. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും മനസുകൊണ്ട് ബാര്‍ പൂട്ടുന്നതിന് എതിരാണ്. വിവേചനം വന്നാല്‍ അത് മൗലികാവകാശങ്ങള്‍ക്ക് കോട്ടം തട്ടും. അത് നിയമലംഘനത്തിന് കാരണമാവുകയും ചെയ്യും. ഫലത്തില്‍ ബാര്‍ ഉടമകളുടെ ഹര്‍ജിക്ക് സര്‍ക്കാരിന്റെ പിന്തുണയുണ്ടാവും. കോടതിയില്‍ കേസ് വരുമ്പോള്‍ എ.ജി ഉഴപ്പിയാല്‍ ബാര്‍ ഉടമകള്‍ ജയിക്കും.
ബാര്‍ ഉടമകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയത് ഒരു വര്‍ഷത്തേക്കാണ്. ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് നല്‍കുമ്പോള്‍ അത് പകുതി വഴിയില്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. അങ്ങനെ അധികാരമുണ്ടെന്നായിരിക്കും സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുക. എന്നാല്‍ പ്രസ്‌തുത വാദം ഹൈക്കോടതി അംഗീകരിക്കാന്‍ സാധ്യതയില്ല.
തിങ്കളാഴ്‌ച കേസ് വരുമ്പോള്‍ ബാര്‍ ഉടമകള്‍ക്ക് വിധി അനുകൂലമാകുമെന്ന ചിന്ത സര്‍ക്കാര്‍ വൃത്തങ്ങളിലുമുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ വിധി ചോദിച്ചു വാങ്ങിയതാണെന്ന ആരോപണവുമായി വി.എം. സുധീരന്‍ രംഗത്തെത്തും. ഇതേ ഭയം സുധീരനുമുണ്ട്. ആരു ജയിക്കുമെന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha