ക്രൈസ്തവരെ പിടിക്കാന്‍ മോഡി നേരിട്ട് : അമിത്ഷാ മെത്രാന്മാരെ കാണും
കേരളത്തില്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ കൈയിലെടുക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിര്‍ദേശാനുസരണം അഖിലേന്ത്യ പ്രസിഡന്റ് അമിത്ഷായാണ് സംഭാഷണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തിലെ ക്രൈസ്തവ മത മേലധ്യഷന്മാരുമായി നരേന്ദ്രമോഡി നേരിട്ട് സംസാരിക്കും. സെപ്റ്റംബര്‍ ഒന്നിന് തിരുവനന്തപുരത്തെത്തുന്ന അമിത്ഷാ ചില മെത്രാന്മാരെ കാണുമെന്നും സൂചനയുണ്ട്. ക്രൈസ്തവ നേതാക്കളെ കൈയിലെടുക്കുന്നതിലുടെ കേരള കോണ്‍ഗ്രസിനെ തങ്ങളുമായി ചേര്‍ത്തുനിര്‍ത്താനും ബി.ജെ.പി ലക്ഷ്യമിട്ടിട്ടുണ്ട്. എന്നാല്‍ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം ഇതിന് എതിരാണ്. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ എതിര്‍പ്പ് ബി.ജെ.പി അഖിലേന്ത്യ നേതൃത്വം കാര്യമായെടുക്കുന്നില്ല. കാരണം മുരളിക്ക് കേന്ദ്രത്തില്‍ ഒരു ലാവണം ഒരുക്കുന്നുണ്ട്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം പ്രധാനമന്ത്രിയാണ് സ്വീകരിച്ചത്. പ്രകാശ് ജാവദേക്കരോട് ഹരിത ട്രൈബൂണലിനെ ഇക്കാര്യം അിറയിക്കാന്‍ പ്രധാനമന്ത്രി നേരിട്ടാണ് നിര്‍ദേശിച്ചത്. ഹരിതട്രൈബ്യൂണല്‍ സര്‍ക്കാര്‍ വാദം സ്വീകരിക്കുകയും ചെയ്തു. പശ്ചിമഘട്ട സംരക്ഷണത്തിനുവേണ്ടി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാണ് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം വാദിക്കുന്നത്. എന്നാല്‍ മെത്രാന്മാര് വിഷയത്തില്‍ ഇടപ്പെട്ടതോടെ സ്ഥിതിഗതികള്‍ മാറി.
എന്‍.എന്‍.കൃഷ്ണദാസ് കേരളകോണ്‍ഗ്രസിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചത് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അറിഞ്ഞിട്ടാണെന്ന് സൂചനയുണ്ട്. യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കാത്ത കസ്തൂരി റിപ്പോര്‍ട്ട് ബി.ജെ.പി നടപ്പിലാക്കുകയാണെങ്കില്‍ ബി.ജെ.പിക്കൊപ്പം മെത്രാന്മാര് നില്‍ക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസിന് ഹൈറേഞ്ചിലെ ജനങ്ങള്‍ എതിരാണ്. ഡീന്‍ കുര്യക്കോസ് തോറ്റതും ഇതുകൊണ്ടാണ്. കസ്തൂരി രംഗന് റിപ്പോട്ടിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി വേണ്ടത്ര ഇടപെടലുകള്‍ അന്നു നടത്തിയില്ലെന്ന ആക്ഷേപം മെത്രാന് സഭയ്ക്കുണ്ടായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനാണ് യൂപിഎ സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തന്ത്രപരമായി പെരുമാറി.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ്.കെ.മാണി ബി.ജെ.പി നേതാക്കളെ കണ്ടിരുന്നു. പ്രധാനമന്ത്രിയുമായി മാണിയും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയിരുന്നു. മാണിയുടെ ശ്രമഫലമയി കൂടിയാണ് ഗാഡ്ഗില്‍ വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
നരേന്ദ്രമോഡി തെരഞ്ഞെടുപ്പ് പ്രചരണത്തനെത്തിയപ്പോഴും ക്രൈസ്തവമതാധ്യക്ഷന്മാരെ കണ്ടിരുന്നു. അന്നും ഗ്ഡിഗില് റിപ്പോര്‍ട്ട് നടപ്പിലാക്കുകയില്ലെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പുകൊടുത്തിരുന്നു. ക്രൈസ്തവരുടെ സഹായമില്ലാതെ കേരളത്തില്‍ ജയിക്കാനാവില്ലെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha