തിരുവനന്തപുരത്ത് ബസിടിച്ച് വഴിയാത്രക്കാരി മരിച്ചു
റോഡ് മുറിച്ചു കടന്ന മധ്യവയസ്ക കെ.എസ്ആര്ടിസി ബസ് ഇടിച്ച് മരിച്ചു. വിഴിഞ്ഞം വെങ്ങാനൂര്‍ തെന്നൂര്‍ക്കോണം മുക്കുവന്‍കുഴി ചരുവിള പുത്തന്‍വീട്ടില്‍ പരേതനായ മോഹനന്റെ ഭാര്യ ലീല(55) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടോടെ തെന്നൂര്‍ക്കോണം ജംഗ്ഷനിലായിരുന്നു അപകടം. വിഴിഞ്ഞം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരിയായ ലീല ആശുപത്രിയിലേക്കു പോകുംവഴിയായിരുന്നു അപകടം. പൂവാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസ് ലീലയെ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുതന്നെ ഇവര്‍ മരിച്ചു. മകള്‍- ലീനാമോള്‍. മരുമകന്-പ്രകാശ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha