മനുഷ്യക്കടത്ത് കേസില്‍ കേരളത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
കേരളത്തിലെ അനാഥാലയത്തിലേയ്ക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. അമിക്കസ് ക്യൂറി അപര്‍ണ ഭട്ടിന്റെ അപേക്ഷയിലാണ് നോട്ടീസ്. ജസ്റ്റിസ് എച്ച്. എല്‍. ദത്തുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഈ കേസില്‍ കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്ത് തന്നെയാണെന്നാണ് അമിക്കസ് ക്യൂറി കണ്ടെത്തിയിരുന്നു.
കേസില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. ജാര്‍ഖണ്ട്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ നിന്നാണ് കുട്ടികളെ കൊണ്ടുവരുന്നത്. കേരളത്തില്‍ സ്കൂളുകള്‍ പോലെയാണ് അനാഥാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍ക്കാരിന് പോലും അറിയില്ലെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha