മുന്‍ ചീഫ് ജസ്റ്റിസിനെന്താ ഇവിടെ കാര്യം? കേരള ഗവര്‍ണറായി സദാശിവത്തെ നിയമിക്കുന്നതിനെതിരെ ബിജെപിയും വിഎം സുധീരനും
കേരള ഗവര്‍ണറായി പി.സദാശിവത്തെ നിയമിക്കുന്നതിനെതിരെ വ്യാപക എതിര്‍പ്പ്. ബിജെപി സംസ്ഥാന ഘടകവും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും എതിര്‍പ്പ് പ്രകടിപ്പിച്ചു.
മുന്‍ ചീഫ് ജസ്റ്റിസിനെ ഗവര്‍ണറാക്കരുതെന്ന് ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു. മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലിനെ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കണം. ദേശീയ നേതൃത്വത്തില്‍ പ്രാതിനിധ്യം നല്‍കാത്തതിലും സംസ്ഥാന ഘടകത്തിന് അതൃപ്തിയുണ്ട്. പി.കെ.കൃഷ്ണദാസിനെ ദേശീയ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കിയത് തെറ്റായിപ്പോയി. പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും സംസ്ഥാന നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു.
പി.സദാശിവത്തെ ഗവര്‍ണറാക്കുന്നതിനെതിരെ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും രംഗത്തെത്തി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയെ ഗവര്‍ണറാക്കുന്നത് ഉചിതമല്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്ന ആളാണ് ചീഫ് ജസ്റ്റിസ്.?
ചീഫ് ജസ്റ്റിസിനെ ഗവര്‍ണറാക്കുന്നത് സംബന്ധിച്ച് ഭരണഘടനാ വിദഗ്ധര്‍ പരിശോധിക്കണം. ഇതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha