തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ആ നേതാവിന്റെ മകനെ സഹിച്ചു; നിഷാ ജോസിന്റെ വെളിപ്പെടുത്തലില്‍ പി.സി. ജോര്‍ജും മകനും പൊട്ടിത്തെറിച്ച് രംഗത്തെത്തിയതെന്തിന്?

താരങ്ങള്‍ ഉണ്ടാകുന്നത് നേരം ഇരുട്ടി വെളുക്കുമ്പോഴാണ്. പ്രിയ അഡാറിന്റെ പ്രശസ്തി നാം നേരില്‍ കണ്ടതാണ്. അതുപോലെയാണ് ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസിന്റെ പ്രശസ്തിയും. ഭര്‍ത്താവിന്റെ തണലില്‍ അധികമാരും അറിയാതിരുന്ന നിഷ പെട്ടെന്ന് താരമായി വാര്‍ത്തകളില്‍ നിറയുന്നു. എല്ലാത്തിനും കാരണം കഥയെഴുത്തിലെ മീ ടു ക്യാംപയിനാണ്. താന്‍ നേരിട്ട അപമാനത്തെ പൊതിഞ്ഞ് പറഞ്ഞപ്പോള്‍ അതാരാണെന്ന് മലയാളികള്‍ ചിന്തിച്ചു. എന്നാല്‍ നമ്മളെ സസ്‌പെന്‍സില്‍ നിര്‍ത്താതെ എന്നും സസ്‌പെന്‍സ് പൊളിക്കുന്ന സാക്ഷാല്‍ പി.സി. ജോര്‍ജും മകനും രംഗത്തെത്തി. എന്തിനാണ് നിഷ ഇത് പറയുന്നതെന്നും വള്ളി പുള്ളി തെറ്റാതെ പറയുന്നുണ്ട്. പക്ഷെ അപ്പോഴും മലയാളിക്കൊരു സംശയം. കോട്ടയത്ത് ഒരുപാട് അച്ഛനും മകനുമുള്ള ഇതേ പാര്‍ട്ടിക്കാരുണ്ട്. പക്ഷെ അവരാരും തന്നെ രംഗത്തെത്തിയില്ല. ഈയൊരവസ്ഥയിലാണ് ജഗതിയുടെ സിഐഡി മൂസയിലെ ഡയലോഗ്‌സ് ഓര്‍മ്മയില്‍ വരുന്നത്.
ഭാര്യ നിഷാ ജോസിന്റെ പുസ്തകത്തിലെ വിവാദ വെളിപ്പെടുത്തല്‍ കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയായതോടെയാണ്പി.സി. ജോര്‍ജ് പൊട്ടിത്തെറിച്ച് രംഗത്തെത്തിയത്. ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലെ പരാമര്‍ശമാണു വിവാദമായത്.
തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്ക് തനിച്ചുള്ള യാത്രയിലായിരുന്നു ദുരനുഭവമെന്നു നിഷ എഴുതുന്നു. രാത്രി വൈകി തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് അയാളെ കണ്ടത്. അപകടത്തില്‍പ്പെട്ടു തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നു പറഞ്ഞു. ട്രെയിനില്‍ കയറിയ അയാള്‍ അടുത്തിരുന്നു സംസാരം തുടര്‍ന്നു. സഹികെട്ടപ്പോള്‍ ടി.ടി.ആറിനോടു പരാതിപ്പെട്ടു. ടി.ടി.ആര്‍. നിസഹായനായി കൈമലര്‍ത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടി.ടി.ആറിന്റെ മറുപടി. നിങ്ങള്‍ ഒരേ രാഷ്്രടീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴുമെന്നും പറഞ്ഞ് ടി.ടി.ആര്‍. ഒഴിവായി. വീണ്ടും ശല്യപ്പെടുത്തല്‍ തുടര്‍ന്നു. രണ്ടുമൂന്നുവട്ടം കാലില്‍ സ്പര്‍ശിക്കുകയും അയാളോട് കര്‍ശനമായി പോകാന്‍ പറഞ്ഞെന്നുമാണ് നിഷ പുസ്തകത്തില്‍ എഴുതിയത്. ഈ യുവാവ് തന്റെ മകന്‍ ഷോണ്‍ ജോര്‍ജാണെന്നു പ്രചാരണമുണ്ടായതോടെയാണ് പി.സി. ജോര്‍ജ് പൊട്ടിത്തെറിച്ചത്.
ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണിതെന്നും തനിക്കും മകനുനെതിരെ കെ.എം. മാണിയും ജോസ് കെ. മാണിയും നടത്തുന്ന നാണംകെട്ട കളിയുടെ ഭാഗമാണിതെന്നും ജോര്‍ജ് ആരോപിച്ചു.
ഇങ്ങനെയൊരു ആരോപണം ഉന്നയിക്കാന്‍ ഒരു എം.പിയുടെ ഭാര്യയെന്ന നിലയില്‍ ഇവര്‍ക്കു നാണമില്ലേ? എട്ടു വര്‍ഷം മുമ്പത്തെ സംഭവമെന്നാണു പുസ്തകത്തിലുള്ളത്. അന്നു താനും കെ.എം. മാണിയും സഹകരിക്കുന്ന സമയമാണ്. അന്നു ജോസ് കെ. മാണി യൂത്ത് ഫ്രണ്ട് പ്രസിഡന്റും ഷോണ്‍ ജനറല്‍ സെക്രട്ടറിയുമാണ്. സ്വന്തം ഭാര്യയെ അപമാനിച്ചെന്നു പറഞ്ഞ ഒരാളെ ജനറല്‍ സെക്രട്ടറിയായി പൊക്കിക്കൊണ്ടു നടന്ന ജോസ് കെ. മാണി എന്തൊരു മനുഷ്യനാണ്. കെ.എം.മാണി എന്തൊരു അച്ഛനാണ്. ഇങ്ങനെയൊരു സംഭവം അന്നു നടന്നിട്ടുണ്ടെങ്കില്‍ എന്തേ മിണ്ടിയില്ല. സ്വന്തം ഭാര്യയോട് ഒരുത്തന്‍ അപമര്യാദയായി പെരുമാറിയെന്നറിഞ്ഞിട്ടും ജോസ് കെ. മാണി മിണ്ടാതിരുന്നോ? നാണവും മാനവുമില്ലാത്ത ആരോപണങ്ങള്‍ കൊണ്ടു പി.സി. ജോര്‍ജിനെയും മകനെയും ഒതുക്കാനാകില്ലെന്നു മാണിയും മോനും ഇതുവരെ പഠിച്ചില്ലേ?
അടുത്ത തെരഞ്ഞെടുപ്പില്‍ ഷോണ്‍ പാലായില്‍ മല്‍സരിക്കുമെന്നു വാര്‍ത്ത പരക്കുന്നുണ്ട്. ഇതറിഞ്ഞു മാണിയും മകനും കൂടി ഉണ്ടാക്കിയ തരംതാണ എര്‍പ്പാടാണിത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇതു മനസിലാകുമെന്നും ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha