കേരളത്തിന് പുതിയ ഗവര്‍ണ്ണര്‍: നിഖില്‍ കുമാര്‍ അധികാരമേറ്റു
കേരളത്തിന്റെ ഇരുപതാമത് ഗവര്‍ണ്ണറായി നിഖില്‍ കുമാര്‍ ചുമതലയേറ്റു. രാജ്ഭവന് ഓഡിറ്റോറിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുളാ ചെല്ലൂര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്,മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബീഹാര്‍ സ്വദേശിയായ നിഖില്‍ കുമാര്‍ ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍, എന്‍.എസ്.ജി ഡയറക്ടര്‍, ലോക്സഭാ എം.പി, തുടങ്ങി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കര്‍ണ്ണാടക ഗവര്‍ണ്ണര്‍ എച്ച്.ആര് ഭരദ്വാജിനായിരുന്നു കേരളത്തിന്റെ ചുമതല ഉണ്ടായിരുന്നത്. കേരളാ ഗവര്‍ണ്ണറായിരുന്ന എം.ഒ.എച്ച് ഫറൂഖ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഭരദ്വാജിന് കേരളത്തിന്റെ ചുമതല കൂടി നല്‍കിയത്.
https://www.facebook.com/Malayalivartha