ടി.പി.വധക്കേസില്‍ പ്രോസിക്യൂഷന് കോടതിയുടെ വിമര്‍ശനം
ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ പ്രോസിക്യൂഷനെ വിചാരണ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കൂറുമാറിയ സാക്ഷികളോടുള്ള ചോദ്യങ്ങളില്‍ കൃത്യതയില്ലെന്നാരോപിച്ചാണ് കോടതി വിമര്‍ശനം.പ്രോസിക്യൂഷന്റെ ജോലി രണ്ടുദിവസമായി താനാണ് ചെയ്യുന്നതെന്നും എപ്പോഴും ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്നും ജഡ്ജി ആര്.നാരായണപിഷാരടി പറഞ്ഞു. അതേസമയം കേസിലെ നാലു സാക്ഷികള്‍ കൂടി കൂറുമാറി. അജിത, പ്രേംജിത്ത്,ജവാദ്,സൂരജ് എന്നിവരാണ് കൂറുമാറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റു നാലുപേര്‍ കൂറുമാറിയിരുന്നു.
https://www.facebook.com/Malayalivartha