ചേലമ്പ്ര ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികള്‍ക്ക് പത്തു വര്‍ഷം തടവ്
ചേലമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികള്‍ക്ക് കഠിന തടവ്. മൂന്നു പേര്‍ക്ക് പത്തുവര്‍ഷവും, ഒരാള്‍ക്ക് അഞ്ചുവര്‍ഷവുമാണ് തടവ് വിധിച്ചത്. മഞ്ചേരി അതിവേഗ കോടതിയുടേതാണ് വിധി.
ഉള്ളനാട് വാണിയം പുരക്കല്‍ ജോസഫ്, ഒല്ലൂര്‍ തൈക്കാട്ടുശേരി രാകേഷ്,കൊയിലാണ്ടി മൂടായി നങ്ങലത്ത് രാധാകൃഷ്ണന് എന്നിവര്‍ക്കാണ് പത്തു വര്‍ഷത്തെ തടവ് വിധിച്ചിരിക്കുന്നത്. രാധാകൃഷ്ണന്റെ ഭാര്യകനകേശ്വരിക്ക് സ്ത്രീ എന്ന പരിഗണനയില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. നാലു പേരും 20000 രൂപ പിഴയും അടയ്ക്കണം. നാലുപേരും കുറ്റക്കാരാണെന്ന് മഞ്ചേരി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. അഞ്ചാം പ്രതി സൈനുദ്ദീനെ കോടതി വെറുതെ വിട്ടു.
2007 ഡിസംബര്‍ 31നാണ് ബാങ്കില്‍ കവര്‍ച്ച നടന്നത്. 79.660 ഗ്രാം സ്വര്‍ണം, 24.93 ലക്ഷം രൂപ എന്നിവയടക്കം 8,16,43,054 രൂപയാണ് ബാങ്കിനു നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട 16 കിലോ സ്വര്‍ണം ഇനിയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. കവര്‍ച്ച, കുറ്റകരമായ ഗൂഢാലോചന, രാത്രിയില്‍ അതിക്രമിച്ചുകയറി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha