അച്ഛന്‍ മകന്‍ പോര് വീണ്ടും: ഗണേഷ് രാജിവെക്കണമെന്ന് പിള്ള
അച്ഛനും മകനും വീണ്ടു പോരിലേക്ക്. കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്‌ണപിള്ളയും, മകനും മന്ത്രിയുമായ കെ.ബി ഗണേഷ് കുമാറും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നുവെന്ന് സൂചനകള്‍ നല്‍കി ഗണേഷിനെതിരെ ബാലകൃഷ്‌ണപിള്ള രംഗത്തെത്തി. പാര്‍ട്ടിക്ക് വഴങ്ങിയില്ലെങ്കില്‍ മന്ത്രിയെ മാറ്റണമെന്ന് ബാലൃഷ്‌ണ പിള്ള യു.ഡി.എഫിനോട് വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ വിഷയം ഏപ്രില്‍ രണ്ടാം തീയതി നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നും പിള്ള യു.ഡി.എഫിനോട് ആവശ്യപെട്ടിട്ടുണ്ട്. യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനുമായി നടത്തിയ ചര്‍ച്ചയിലാണ് ബാലകൃഷ്‌ണപിള്ള ആവശ്യം ഉന്നയിച്ചത്.
പാര്‍ട്ടിക്ക് വിധേയനാകാന്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ ഗണേഷ് കാറ്റില്‍ പറത്തിയെന്ന് ബാലകൃഷ്‌ണ പിള്ള ആരോപിച്ചു. മുമ്പത്തേക്കാള്‍ മോശമായാണ് മന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും പിള്ള കുറ്റപ്പെടുത്തി.
നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരത്തിനുള്ള സാധ്യത തെളിഞ്ഞിരുന്നു.
മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ അഴിച്ചു പണി നടത്തണമെന്ന ആവശ്യം ഗണേഷ് അംഗീകരിക്കാത്തതാണ് പിള്ളയെ ചൊടിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha