കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ഇനി ഒരു മടക്കമില്ലെന്ന് വ്യക്തമാക്കി ഗൗരിയമ്മ
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ഇനിയൊരു മടക്കം ഉണ്ടാകില്ലെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര് ഗൗരിയമ്മ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ മാധ്യമങ്ങളാണെന്നും ഗൗരിയമ്മ പറഞ്ഞു. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ രൂപവല്‍ക്കരിച്ച പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ഉദ്ഘാടനത്തിനുശേഷം സംസാരിക്കുകയായിരുന്നു ഗൗരിയമ്മ. ഗൗരിയമ്മ സി.പി.എമ്മിലേക്ക് തിരിച്ചു പോകാന്‍ ശ്രമം നടത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഗൗരിയമ്മ തന്റെ നിലപാട് വ്യക്തമാക്കിയത്.
രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് ഗൗരിയമ്മ സി.പി.എം പരിപാടിയില്‍ പങ്കെടുക്കുന്നത്. പാലിയേറ്റീവ് കെയര്‍ രൂപീകരിക്കാനുള്ള സി.പി.എം തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് ഗൗരിയമ്മ പറഞ്ഞു.
ഇത്തരം പരിപാടിയില്‍ പാര്‍ട്ടിക്കു ബന്ധമില്ലാത്തവര്‍ക്കും പങ്കെടുക്കാം എന്നാണ് ഗൗരിയമ്മയുടെ സാന്നിധിയത്തെ പറ്റി സി.പി.എം പറഞ്ഞത്.
https://www.facebook.com/Malayalivartha