കോഴിക്കോട് സാമൂതിരി പി.കെ.എസ് രാജ അന്തരിച്ചു
കോഴിക്കോട് സാമൂതിരി പി.കെ.എസ് രാജ (101) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് വൈകീട്ട് നാലുമണിയോടെ സംസ്‌കാരം കുടുംബ ശ്‌മശാനത്തില്‍ നടക്കും.
കോഴിക്കോട് തിരുവണ്ണൂര്‍ പുതിയ കോവിലകത്ത് അഷ്ടമൂര്‍ത്തി നമ്പൂതിരിയുടേയും ശ്രീദേവി തമ്പുരാട്ടിയുടേയും മകനായി 1913 മാര്‌ച്ച്‌് 22 നാണ് പി.കെ.എസ് രാജ ജനിച്ചത്. മദ്രാസ് ക്രിസ്‌ത്യന്‍ കോളേജില്‍ നിന്ന് ബി.എ ഓണേഴ്‌സ് പാസായി. നിലമ്പൂര്‍ കോവിലകത്തെ ഭാരതി തമ്പുരാട്ടിയാണ് ഭാര്യ. പരേതയായ സേതുലക്ഷ്‌മി, ഡോ.സുധ, സരള എന്നിവരാണ് മക്കള്‍.
2003 ല്‍ പി.കെ എട്ടനുണ്ണി രാജയുടെ മരണത്തെ തുടര്‍ന്നാണ് പി.കെ.എസ് രാജ സാമൂതിരിയായി അധികാരമേറ്റത്.
https://www.facebook.com/Malayalivartha