അന്തിമ അനുമതികള്‍ കിട്ടാതെ കെട്ടിടം പടുത്തുയർത്തി... 30 മീറ്ററോളം ഉയരമുള്ള പില്ലറുകളിലേക്ക് സമീപത്തുനിന്ന് മണ്ണിടിഞ്ഞ് വീണതോടെ നിമിഷങ്ങൾ കൊണ്ട് മൂന്ന് നില കെട്ടിടം ഇടിഞ്ഞ് താഴ്ന്നു... റോഡിനോട് ചേര്‍ന്ന് രൂപപ്പെട്ടത് അഗാത ഗര്‍ത്തം; സമീപത്തെ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു... അപകടസ്ഥലം കേന്ദ്രീകരിച്ച് പൂർണ ഗതാഗത നിരോധനം... വസ്ത്രവ്യാപാര സ്ഥാപനമായ പോത്തീസിന്റെ കെട്ടിടം ഇടിഞ്ഞു താഴ്ന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്...
എറണാകുളം കലൂരിനെ നടുക്കിയ അപകടം അന്തിമ അനുമതികള്‍ നൽകാതെ പടുത്തുയർത്തിയ തമിഴ്‌നാട്ടിലെ വസ്ത്രവ്യാപാര സ്ഥാപനമായ പോത്തീസിന്റെ കെട്ടിടം. കലൂര്‍ മെട്രോ സ്‌റ്റേഷന് സമീപം ഗോകുലം പാര്‍ക്കിനോട് ചേര്‍ന്ന് കെട്ടിടനിര്‍മാണത്തിനായി പൈലിങ് ജോലികള്‍ നടത്തിവരുമ്പോഴായിരുന്നു തകര്‍ന്നുവീണത്. എന്നാൽ മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയപ്പോള്‍ കൊച്ചി മെട്രോയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തി തകര്‍ന്ന കെട്ടിടത്തിന്റെ ഉടമസ്ഥരുടെ പേരുകള്‍ മുക്കി.
മഴ മൂലം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. മണ്ണിടിഞ്ഞതിനെ തുടർന്ന് മെട്രോ തൂണുകൾക്കിടയിലും വിള്ളൽ സംഭവിച്ചിട്ടുണ്ട്. സ്ഥലത്ത് കെട്ടിടത്തിനായുള്ള പൈലിങ് നടക്കവെയാണ് രാത്രി 9 മണിയോടെ അപകടം ഉണ്ടായത്. സമീപത്തെ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ശക്തമായി വെള്ളം ഒഴുകുകയും കെട്ടിടം തകര്‍ന്ന് മണ്ണിലടിയിലേക്ക് താഴുകയമായിരുന്നു. ചതുപ്പ് പ്രദേശമായതിനാലാണ് ശക്തമായ പൈലിങ് അപകടമുണ്ടാക്കിയത്.
എന്നാല്‍ കെട്ടിടത്തിന്റെ പ്ലാന്‍ മാത്രമാണ് കോര്‍പറേഷന് സമര്‍പ്പിച്ചിരുന്നതെന്നും പൈലിങ്ങിന് അടക്കമുള്ള അന്തിമ അനുമതികള്‍ നല്‍കിയിരുന്നില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 30 മീറ്ററോളം ഉയരമുള്ള പില്ലറുകളിലേക്ക് സമീപത്തുനിന്ന് മണ്ണിടിഞ്ഞ് വീണതോടെ നിലം പൊത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് മെട്രോ സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനത്തിനെത്തിച്ച രണ്ട് ജെ.സി.ബികള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.
15 മീറ്ററോളം ആഴത്തില്‍ മണ്ണിടിഞ്ഞതോടെ റോഡിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടു. ഇതോടെ ഗതാഗതം വഴിതിരിച്ചുവിട്ടു. ഇതുവഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ആലുവയില്‍നിന്നുള്ള പമ്പിങ്ങും നിര്‍ത്തി. സമീപത്തെ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
ഇതിന് അടുത്തു കൂടിയാണ് മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്നത്. കൂടുതല്‍ സുരക്ഷ പരിശോധനക്കു ശേഷമേ മെട്രോസര്‍വിസ് പൂര്‍വസ്ഥിതിയിലാവുകയുള്ളൂവെന്നും അതുവരെ ആലുവ മുതല്‍ പാലാരിവട്ടംവരെ മാത്രമേ മെട്രോ ട്രെയിന്‍ ഓടുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha