സൂര്യനെല്ലി കേസ്: കുര്യന് നോട്ടീസ് അയക്കാന്‍ ഉത്തരവ്
സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന് നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവിട്ടു. കുര്യനെ പ്രതിചേര്‍ക്കണമെന്ന ഹര്‍ജിയിലാണ് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്. കേസ് മെയ് ഇരുപത്തിയൊമ്പതിന് വീണ്ടും പരിഗണിക്കും. കുര്യനെതിരെ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപെട്ട് നല്‍കിയ ഹര്‍ജി പീരുമേട് കോടതി തള്ളിയിരുന്നു. ഇതിനെതിരെ പെണ്‍കുട്ടി തൊടുപുഴ ജില്ലാ കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ സമര്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha