ചികിത്സക്കായി രക്തം സ്വീകരിച്ച എട്ടു വയസുകാരിക്ക് എച്ച്.ഐ.വി
വയനാട്ടിലെ മാനന്തവാടിയില്‍ ചികിത്സക്കായി രക്തം സ്വീകരിച്ച എട്ടു വയസു കാരിക്ക് എച്ച്.ഐ.വി ബാധ. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, മാനന്തവാടി ജില്ലാ ആശുപത്രിയിലുമാണ് കുട്ടിയുടെ ചികിത്സ നടന്നത്. മാതാപിതാക്കളില്‍ നടത്തിയ പരിശോധനയില്‍ ഇരുവര്‍ക്കും എച്ച്.ഐ.വി ഇല്ലെന്ന് വ്യക്തമായി. കഴിഞ്ഞ ആറു വര്‍ഷമായി പെണ്‍കുട്ടി തല്‍സീമിയ രോഗത്തിന് ചികിത്സയിലായിരുന്നു. എട്ടു മാസങ്ങള്‍ക്കു മുന്‍പ് കയ്യില്‍ ചൊറിച്ചില്‍ അനുഭവപെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എച്ച്.ഐ.വി കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ രണ്ടാമതായി നടത്തിയ പരിശോധനയിലും രോഗം സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് വിദഗ്‌ധ സമിതി അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എന്‍.പി രമണി വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha