ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റുന്നത് അജണ്ടയിലില്ലെന്ന് മാണി
പി.സി.ജോര്‍ജിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം അജണ്ടയിലില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം.മാണി. ഇന്നലത്തെ കേരള കോണ്‍ഗ്രസ് എം നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസമില്ലെന്നും മാണി പറഞ്ഞു. നേതാക്കന്‍മാര്‍ ആവശ്യമില്ലാത്ത പ്രസ്‌താവനകള്‍ നടത്താന്‍ പാടില്ലെന്നും താന്‍ ആവശ്യമില്ലാത്ത പ്രസ്‌താവനകള്‍ നടത്താറില്ലെന്നും മാണി പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥരായവര്‍ ഇല്ലെന്നും മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താലൂക്ക് വിഭജനം യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha