ചര്‍ച്ച പരാജയപ്പെട്ടു: ടാങ്കര്‍ ലോറി തൊഴിലാളികള്‍ പണിമുടക്കില്‍
മലബാര്‍ മേഖലയിലെ ടാങ്കര്‍ ലോറി ജീവനക്കാരുടെ സമരം തുടരുന്നു. സമരം ഒത്തു തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം ആരംഭിച്ചത്. സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മലബാറിലെ അഞ്ച് ജില്ലകളിലേക്കുള്ള ഇന്ധന വിതരണമാണ് ഇതോടെ താറുമാറായത്.
240 ല്‍ പരം ടാങ്കര്‍ ലോറികളാണ് പണിമുടക്കിന്റെ ഭാഗമായി നിരത്തിലിറങ്ങാത്തത്. നിലവില്‍ 20 ശതമാനം കമ്മീഷനാണ് ജീവനക്കാര്‍ക്ക് ലോറി ഉടമകള്‍ നല്‍കുന്നത്. ഇതൊഴിവാക്കി മിനിമം ശമ്പളം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. അതുവരെ കമ്മീഷന്‍ തുക 25 ശതമാനം നല്‍കണമെന്നും ആഴശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha