സൗദി സ്വദേശീവല്‍ക്കരണം: മലയാളികളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി
സൗദി അറേബ്യ സ്വദേശീവല്‍ക്കരണം കര്‍ശനമാക്കിയതില്‍ മലയാളികള്‍ പരിഭ്രാന്തരാകേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലയാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്തിലധികം ജോലിക്കാരുള്ള സ്ഥാപനങ്ങളില്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കണമെന്ന 2009 ലെ പഴയ നിയമത്തിന്റെ സമയപരിധിയാണ് പൂര്‍ത്തിയായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റൊരു രാജ്യത്തിലെ നിയമം പാലിക്കുന്ന കാര്യത്തില്‍ പരിമിതമായി മാത്രമേ ഇടപെടാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. നയതന്ത്ര രംഗത്തായാലും വാണിജ്യ രംഗത്തായാലും വളരെ മെച്ചപ്പെട്ട ബന്ധമാണ് സൗദിയുമായി നിലവിലുള്ളത്. ആ ബന്ധം നിലനിര്‍ത്തിക്കൊണ്ടു തന്നെ തുടര്‍ന്ന് പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവര്‍ക്കായി പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha