ഇനി കയ്യും കെട്ടി നോക്കി നില്‍ക്കില്ല: സര്‍ക്കാരുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് പിണറായി
വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിനെതിരായ അഖിലേന്ത്യാ ജാഥയുടെ തുടര്‍ച്ചയായിട്ടായിരിക്കും പ്രക്ഷോഭം. മെയ് 20 മുതല്‍ 25 വരെ സംസ്ഥാനത്തെ എല്ലാ താലൂക്ക് ഓഫീസുകളും സി.പി.എം പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ഉപരോധിക്കുമെന്നും പിണറായി പറഞ്ഞു.
കൂടാതെ സംസ്ഥാനത്തെ കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരം നടത്താനും തീരുമാനമുണ്ട്. ഈ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റേത് അനങ്ങാപ്പാറ നയമാണ്. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha