വി.എസ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുമായി കൂടിക്കാഴ്‌ച നടത്തി
പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുമായി കൂടിക്കാഴ്‌ച നടത്തി. കണ്ണൂരിലെ ഗസ്റ്റ് ഹൗസില്‍വെച്ചായിരുന്നു കൂടിക്കാഴ്‌ച. എന്നാല്‍ വ്യക്തിപരമായ കൂടിക്കാഴ്‌ചയായിരുന്നൂവെന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്‌തില്ലെന്നും കുഞ്ഞനന്തന്‍ നായര്‍ വ്യക്തമാക്കി. സി.ഐ.ടി.യുവിന്റെ ദേശീയ സമ്മേളനത്തിലെ സെമിനാറില്‍ പങ്കെടുക്കാനാണ് വി.എസ്. കണ്ണൂരില്‍ എത്തിയത്. മൂന്നുമാസങ്ങള്‍ക്കു ശേഷമാണ് വി.എസ് കണ്ണൂരിലെത്തുന്നത്. ഔദ്യോഗിക പക്ഷത്തിന്റെ വിമര്‍ശകനായ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിക്കുന്നതില്‍ നിന്നും പാര്‍ട്ടീ നേതൃത്വം വി.എസിനെ വിലക്കിയിരുന്നു.
https://www.facebook.com/Malayalivartha