പി.സി. ജോര്‍ജ് പറഞ്ഞത് ശരി, ഭാര്യ തല്ലിച്ചതച്ചതിന്റെ ഫോട്ടോയുമായി ഗണേഷ്‌കുമാര്‍ വിവാഹ മോചനത്തിന് കോടതിയില്‍
ഒരു സ്‌ത്രീയും ഭര്‍ത്താവിനെ ഇങ്ങനെ തല്ലാന്‍ പാടുണ്ടോ? അടി കിട്ടിയ മന്ത്രി ഗണേഷ്‌കുമാറിന്റെ ഫോട്ടോ കാണുന്ന ആരും പറഞ്ഞു പോകുന്ന ചോദ്യമാണിത്. അത്രക്കുണ്ട് ആ മന്ത്രി മുഖത്തെ ചതിവേറ്റ പാടുകള്‍. ഒരു മന്ത്രിയാണെന്ന പരിഗണനപോലും നല്‍കിയില്ല. അടിച്ചതോ പേഴ്‌സണല്‍ സ്റ്റാഫിന്റെ മുമ്പില്‍ വച്ചും.
അടികിട്ടിയ മന്ത്രിയെപ്പറ്റി ഒരു പത്രത്തില്‍ വന്നപ്പോള്‍ അതാരാണെന്ന് പി.സി. ജോര്‍ജ് അന്നേ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ അടിയൊന്നും കിട്ടിയിട്ടില്ലെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു. ഇതിനിടയ്‌ക്ക് കാമുകിയുടെ ഭര്‍ത്താവില്‍ നിന്നാണ് അടി കിട്ടിയെന്ന വ്യാഖ്യാനവുമുണ്ടായി. മന്ത്രിക്ക് ഭാര്യയുടെ കൈയ്യില്‍ നിന്നും കണക്കിന് കിട്ടിയെന്ന് പി.സി. ജോര്‍ജ് ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ കുടുംബ പ്രശ്‌നമായി കണ്ട് എല്ലാവരും പി.സി.യെ തള്ളിപ്പറഞ്ഞു. ഇപ്പോള്‍ ഗണേഷ്‌കുമാര്‍ തന്നെ അടികിട്ടിയ കാര്യം കോടതി മുമ്പാകെ പറഞ്ഞിരിക്കുകയാണ്. തെളിവിനായി ഫോട്ടോയും വച്ചിട്ടുണ്ട്.
ജീവിതത്തില്‍ താന്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിട്ടപ്പോള്‍ ഭാര്യയായ യാമിനി ഒപ്പം നിന്നില്ലെന്നും ശാരീരികമായി പോലും തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം ചേര്‍ന്ന് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നും കാണിച്ചാണ് ഗണേഷ് വിവാഹമോചനം തേടിയത്. യാമിനിയുമായി യാതൊരുവിധത്തിലും ഒത്തുപോകാനാവില്ലെന്നും ഗണേഷ് ഹര്‍ജിയില്‍ പറഞ്ഞു.
നേരത്തേ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ തിരുവനന്തപുരത്തേയും ചെന്നയിലേയും വീടുകളും, 75 ലക്ഷം രൂപയും മക്കള്‍ക്ക് നല്‍കി വിവാഹ മോചനം നേടാന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം തന്റെ പേരില്‍ എഴുതിക്കൊടുക്കണമെന്നാവശ്യപ്പെട്ടത് ഗണേഷ്‌കുമാര്‍ അംഗീകരിച്ചില്ല. അങ്ങനെയാണ് സ്വന്തം നിലയില്‍ വിവാഹ മോചനത്തിന് ശ്രമിച്ചത്.
ആദ്യം 50 കോടിയോ പകുതി സ്വത്തോ നല്‍കണമെന്നാണ് യാമിനി ആവശ്യപ്പെട്ടത്. പരമ്പരാഗതമായി കിട്ടിയ ഭൂസ്വത്തും ഒരായുസുമുഴുവന്‍ കഷ്‌ടപ്പെട്ട് സമ്പാദിച്ച സ്വത്തുമാണ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനുള്ളത്. അതില്‍ നിന്നും 50 കോടിയോ പകുതി സ്വത്തോ എങ്ങനെ യാമിനിക്കു നല്‍കാന്‍ കഴിയും. ജീവനാംശമായ് യാമിനി ആവശ്യപ്പെട്ടിരിക്കുന്ന ഇത്രയും ഭീമമായ തുക കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഗണേഷ്‌കുമാര്‍.
കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥ വന്നാല്‍ യാമിനി പത്രക്കാരുടെ മുമ്പില്‍ പരാതിയുമായെത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് പല ഉന്നതന്മാരും മധ്യസ്ഥരായി എത്തി. ഇതിനിടയ്‌ക്ക് ഗണേഷ്‌കുമാര്‍ അച്ഛനായ ബാലകൃഷ്‌ണ പിള്ളയോട് ഒന്നിച്ചതോടെ ഇരുവരും തമ്മിലുള്ള അകലവും കുറഞ്ഞ് വരുന്നുണ്ട്. മകന്റെ ഈ അവസ്ഥയില്‍ മുന്നില്‍ നില്‍ക്കാനും ബാലകൃഷ്‌ണ പിള്ള തയ്യാറാണ്. അത് കൊണ്ട് തന്നെ യാമിനിയുമായുള്ള പ്രശ്‌നം പറഞ്ഞ് ഒതുക്കാനാണ് പിള്ള ശ്രമിക്കുന്നത്. തന്റെ പേരക്കുട്ടികള്‍ അനാഥരാകാന്‍ പാടില്ലെന്നും അവര്‍ക്കാവശ്യമായ സമ്പാദ്യം കരുതണമെന്നുമാണ് ബാലകൃഷ്‌ണ പിള്ളയുടെ അഭിപ്രായം.
കേസ് കോടതിയിലെത്താതെ പറഞ്ഞൊതുക്കാനുള്ള അണിയറ ചര്‍ച്ചകളാണ് അണിയറയില്‍ നടന്നത്. മന്ത്രിയായിരിക്കെ കേസ് കോടതിയുടെ പരിഗണയ്‌ക്ക് വരികയോ, യാമിനി മാധ്യമങ്ങളുടെ മുമ്പില്‍ വരികയോ ചെയ്‌താല്‍ ഗണേഷ്‌കുമാറിന് രാജി വയ്‌ക്കുകയേ തരമുള്ളൂ. പിന്നെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുക എന്നുള്ളത് ഏറെ പ്രയാസമായിരിക്കും. അതുകൊണ്ട് യാമിനിയുമായി ഒത്തു തീര്‍പ്പിലെത്തിയെന്നാണ് സൂചന. തിരുവനന്തപുരത്തെ സ്ഥലവും വീടും യാമിനിക്ക് നല്‍കാമെന്ന ധാരണയായിട്ടുണ്ട്. ഇതിനിടയ്‌ക്ക് മക്കള്‍ക്ക് നല്‍കാനുള്ള രൂപ തന്റെ പേരില്‍ നിക്ഷേപിക്കണമെന്ന യാമിനി തങ്കച്ചിയുടെ ആവശ്യമാണ് കോടതിക്ക് പുറത്ത് പ്രശ്‌നം തീര്‍ക്കുന്നതിന് തടസ്സമായതെന്ന് അറിയുന്നു.
കാര്യങ്ങള്‍ ഇങ്ങനെയിരിക്കേ ഗണേഷ്‌കുമാര്‍ വിവാഹ മോചനത്തിനായി തിരുവനന്തപുരം കുടുംബ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇത് രണ്ടാം തവണയാണ് ഗണേഷ്‌കുമാര്‍ കുടുബകോടതിയില്‍ വിവാഹ മോചനത്തിനായെത്തുന്നത്. ആദ്യം വിവാഹ മോചനത്തിത്തിന്റെ വക്കിലെത്തിനില്‍ക്കേയാണ് വീണ്ടും യാമിനിയുമായി ഒന്നിച്ചത്.
ഗണേഷിന്റെ ഹര്‍ജി ഈ മാസം 30ന് കോടതി പരിഗണിക്കും. ഗണേഷിന്റെ വാദം കേട്ടശേഷം മാത്രമേ ഭാര്യ യാമിനി തങ്കച്ചിക്ക് ഹര്‍ജിയില്‍ നോട്ടീസ് അയക്കുകയുള്ളൂ.
https://www.facebook.com/Malayalivartha