ഗണേഷിനിത് പരീക്ഷാ കാലം, മന്ത്രി ഗണേഷ്‌കുമാറിനെ മാറ്റണമെന്ന് വീണ്ടും ബാലകൃഷ്‌ണപിള്ള
മന്ത്രി കെ.ബി. ഗണെഷ്‌കുമാറിനെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി. നേതാക്കള്‍ വീണ്ടും മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് പാര്‍ട്ടീ തീരുമാനം അവര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. പലവട്ടം ആവശ്യപ്പെട്ടിട്ടും മന്ത്രിയെ മാറ്റാത്തതിലുള്ള അതൃപ്‌തിയും രേഖപ്പെടുത്തി.
അടുത്തിടെ ഗണേഷ്-യാമിനി പ്രശ്‌നം വന്നപ്പോള്‍ മന്ത്രി ഷിബു ബേബിജോണ്‍ ഇടപെട്ട് ബാലകൃഷ്‌ണ പിള്ളയേയും ഗണേഷ്‌കുമാറിനേയും ഒന്നിപ്പിച്ചിരുന്നു. എന്നാല്‍ ബാലകൃഷ്‌ണ പിള്ളയുടെ പല തീരുമാനങ്ങളും ഗണേഷ്‌കുമാര്‍ അംഗീകരിക്കാത്തതാണ് പുതിയ കത്ത് നല്‍കാന്‍ പാര്‍ട്ടി തയ്യാറായത്.
https://www.facebook.com/Malayalivartha