പടക്കുതിരകള്‍ ഒന്നിക്കുന്നു, പിണറായി വിജയന്‍ എം.വി. രാഘവനെ കണ്ടത് പാര്‍ട്ടിയിലേക്ക് ക്ഷണിക്കാനോ?
യു.ഡി.എഫുമായി ഇടഞ്ഞുനില്‍ക്കുന്ന സി.എം.പി. നേതാവ് എം.വി.രാഘവനുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത് ഏറെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. നിരന്തരം അവഗണിക്കപ്പെടുന്നതിനാല്‍ പാര്‍ട്ടി മുന്നണി വിടണമെന്ന് സി.എം.പി.യിലെ വലിയൊരു വിഭാഗം പരസ്യമായി തന്നെ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്. ഇതാണ് പിണറായിയുടെ സന്ദര്‍ശനത്തിന്റെ രാഷ്ട്രീയമാനം ശക്തമാക്കുന്നത്.
കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമൊന്നും ചര്‍ച്ചാവിഷയമായിരുന്നില്ലെന്ന് പിണറായി വിജയന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥി അന്വേഷിക്കുക മാത്രമാണ് ചെയ്തത്.
എം.വി.ആര്‍ ഏറെനാളായി രോഗബാധിതനായി കഴിയുകയായിരുന്നെങ്കിലും പിണറായി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളാരും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ സന്നദ്ധരായിരുന്നില്ല. മുന്നണിയില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് എം.വി.ആര്‍ യു.ഡി.എഫില്‍ കലാപക്കൊടി ഉയര്‍ത്തിയ സാഹചര്യത്തില്‍ പിണറായി നടത്തിയ ഈ സന്ദര്‍ശനം ശ്രദ്ധേയമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha