എല്ലാം കെട്ടടങ്ങിയ സമയത്ത് കേസും കൊടുത്ത് ഫോട്ടോ ചാനലുകള്‍ക്ക് നല്‍കി നല്ലപിള്ളയാവാന്‍ നിയമോപദേശം നല്‍കിയ ലോബി മന്ത്രിയുടെ ശവക്കുഴി തോണ്ടി
മൂകാംബികാ ദര്‍ശനം കഴിഞ്ഞു വന്ന ഗണേഷ്‌കുമാര്‍ പുതിയൊരു മനുഷ്യനായിരുന്നു. അച്ഛനോടുള്ള പിണക്കമെല്ലാം മാറ്റി വച്ചു. തികച്ചും അനുസരണ ശീലമുള്ള കുട്ടിയെപ്പോലെ പാര്‍ട്ടി പറയുന്നത് വേദവാക്യമാണെന്ന് ആണയിട്ടു. ബാലകൃഷ്‌ണ പിള്ളയ്‌ക്കും സന്തോഷമായി. മന്ത്രി പുത്രനെ ഒരു പാര്‍ട്ടിപുത്രനായി കിട്ടിയതില്‍ അഭിമാനിച്ചു. യാമിനി പ്രശ്‌നം ഗണേഷ്‌കുമാറിന്റെ കുടുംബകാര്യമാണെന്ന് മുഖ്യമന്ത്രിയും ഐക്യമുന്നണിയും ഒരുപോലെ വ്യാഖ്യാനിച്ചു. ആ ഐക്യത്തിനുമുമ്പില്‍ പ്രതിപക്ഷവും നാണിച്ചുപോയി. പി.സി. ജോര്‍ജും മൗനത്തിലായി. എന്തു കൊണ്ടും ശുഭലക്ഷണം.
ഈ സമയത്ത് ഗണേഷ്‌കുമാറും യാമിനിയും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയും പുരോഗമിച്ചു. ഇതിനെല്ലാം മുഖ്യമന്ത്രിയും മുന്‍കൈയെടുത്തിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയിരിക്കേ ഗണേഷ്‌കുമാര്‍ വിവാഹ മോചനത്തിനായി തിരുവനന്തപുരം കുടുംബ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. കൂടാതെ ഭാര്യ തന്നെ തല്ലിച്ചതച്ചതിന്റെ ഫോട്ടോയും കൊടുത്തു. അതുമാത്രമല്ല, ചാനലുകളായ ചാനലുകളിലെല്ലാം ഫോട്ടോയും പരാതിയും എത്തിച്ച് കൊടുക്കുകയും ചെയ്‌തു. മന്ത്രിയുടെ അടുത്ത ബുദ്ധികേന്ദ്രം ഉപദേശിച്ചതനുസരിച്ചാണ് മന്ത്രി ഇങ്ങനെ ചെയ്‌തത്. തന്നെ പിച്ചിച്ചീന്തിയ ഫോട്ടോ ചാനലില്‍ വന്നാല്‍ മലയാലികള്‍ അതെല്ലാം വിശ്വസിക്കുമെന്നും ആ സഹതാപ തരംഗത്തില്‍ യാമിനി എന്തൊക്കെ പറഞ്ഞാലും ജനം വിശ്വസിക്കില്ലെന്നും മന്ത്രി വിചാരിച്ചു. അതാണ് യാമിനിയുടെ പത്ര സമ്മേളനത്തിനു ശേഷവും രാജി വയ്‌ക്കില്ലെന്ന നിലപാട് ഗണേഷ്‌കുമാര്‍ എടുത്തത്.
എന്നാല്‍ പരാതി തന്നില്ലെന്ന് ആണയിട്ട് പറഞ്ഞ മുഖ്യമന്ത്രിക്ക് യാമിനി വീണ്ടും പരാതി നല്‍കിയതോടെ പിടിച്ചു നില്‍ക്കാനായില്ല. ഗാര്‍ഗിക പീഡനത്തിന്റെ പേരില്‍ മൂസിയം പോലീസില്‍ പരാതിയും കൊടുത്തതോടെ മുഖ്യമന്ത്രിയും വെട്ടിലായി. രായ്‌ക്ക് രാമാനം ഗണേഷ്‌കുമാറിനെ വിളിച്ച് രാജിവെയ്‌പ്പിച്ചു.
ആദ്യം 50 കോടിയോ പകുതി സ്വത്തോ നല്‍കണമെന്നാണ് യാമിനി ആവശ്യപ്പെട്ടത്. ജീവനാംശമായ് യാമിനി ആവശ്യപ്പെട്ടിരിക്കുന്ന ഇത്രയും ഭീമമായ തുക കൊടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ഗണേഷ്‌കുമാര്‍.
കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥ വന്നാല്‍ യാമിനി പത്രക്കാരുടെ മുമ്പില്‍ പരാതിയുമായെത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് പല ഉന്നതന്മാരും മധ്യസ്ഥരായി എത്തി.
തുടര്‍ന്ന് നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ തിരുവനന്തപുരത്തേയും ചെന്നയിലേയും വീടുകളും, 75 ലക്ഷം രൂപയും മക്കള്‍ക്ക് നല്‍കി വിവാഹ മോചനം നേടാന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം തന്റെ പേരില്‍ എഴുതിക്കൊടുക്കണമെന്നാവശ്യപ്പെട്ടത് ഗണേഷ്‌കുമാര്‍ അംഗീകരിച്ചില്ല.
കേസ് കോടതിയിലെത്താതെ പറഞ്ഞൊതുക്കാനുള്ള അണിയറ ചര്‍ച്ചകളാണ് അണിയറയില്‍ നടന്നത്. മന്ത്രിയായിരിക്കെ കേസ് കോടതിയുടെ പരിഗണയ്‌ക്ക് വരികയോ, യാമിനി മാധ്യമങ്ങളുടെ മുമ്പില്‍ വരികയോ ചെയ്‌താല്‍ ഗണേഷ്‌കുമാറിന് രാജി വയ്‌ക്കുകയേ തരമുള്ളൂ. പിന്നെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുക എന്നുള്ളത് ഏറെ പ്രയാസമായിരിക്കും. ഈയൊരവസ്ഥയിലാണ് ഗണേഷ്‌കുമാര്‍ കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha