പുരകത്തുമ്പോള്‍ തന്നെ വാഴവെട്ടണം, ഗണേഷ്‌കുമാര്‍ രാജിവച്ചതിന്റെ ഉത്തരവാദികള്‍ ഉമ്മന്‍ചാണ്ടിയും രമേഷുമെന്ന് സുകുമാരന്‍ നായര്‍
ഒരിടവേളയ്‌ക്ക് ശേഷം എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. കെ.പി.സി.സി. പ്രസിഡന്റ് രമേഷ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാനായി ഒളിഞ്ഞും തെളിഞ്ഞും നേരത്തേ പ്രയത്‌നിച്ചിരുന്നു. രമേഷ് ചെന്നിത്തലയെ നായര്‍ നേതാവാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചത് ചെന്നിത്തല പേലും തള്ളിക്കളഞ്ഞു. അതോടെ സുകുമാരന്‍ നായര്‍ സമദൂരം പറഞ്ഞ് ഉള്‍വലിഞ്ഞു. ഇപ്പോള്‍ ഗണേഷ്‌കുമാര്‍ രാജിവച്ചതോടെ തന്റെ പ്രിയസുഹൃത്ത് ബാലകൃഷ്‌ണ പിള്ളയ്‌ക്കായി സുകുമാരന്‍നായര്‍ വീണ്ടുമെത്തി. കെ.ബി.ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചതിന്റെ ഉത്തരവാദികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
മുഖ്യമന്ത്രിയും ചെന്നിത്തലയും വേണ്ട സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ പ്രശ്‌നം ഇത്രയും വഷളാവില്ലായിരുന്നെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഗണേഷ് കുമാറിനെ മന്ത്രിയാക്കുമ്പോള്‍ ബാലകൃഷ്ണപിള്ളയെ വരുതിയിലാക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. ഇതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.
ബാലകൃഷ്ണപിള്ളയും ഗണേഷും തമ്മിലുള്ള പ്രശ്‌നത്തില്‍ സമുദായ നേതാവായ താന്‍ ഇടപെട്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഈ പ്രശ്‌നം അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്ന ചിലര്‍ കാരണമാണ് അനുരഞ്ജനപ്രശ്‌നം പാളിയത്. ബാലകൃഷ്ണപിള്ളയെ വരുതിയിലാക്കാന്‍ മുഖ്യമന്ത്രിയും ചെന്നിത്തലയും തന്നെ കരുവാക്കുകയായിരുന്നു. ഗണേഷിന്റെ രാജി എന്‍ .എസ്.എസിനെ ബാധിക്കുന്ന പ്രശ്‌നമല്ല. അതുകൊണ്ടുതന്നെ ഗണേഷിന് പകരം മറ്റൊരാളെ നിര്‍ദേശിക്കുന്നുമില്ല
https://www.facebook.com/Malayalivartha