ഭാര്യക്ക് ഭര്‍ത്താവിനെ തല്ലാമോ? ഭര്‍ത്താവ് ഭാര്യയെ തല്ലിയാല്‍ കോസാവുമോ? ഉത്തരം കിട്ടാതെ മലയാളികള്‍ ... ഗണേഷ് യാമിനിയെ തല്ലിയതിന്റെ ഫോട്ടോയും പുറത്തുവന്നു
ഭാര്യക്ക് ഭര്‍ത്താവിനെ തല്ലാമോ, ഭര്‍ത്താവ് ഭാര്യയെ തല്ലിയാല്‍ കേസാവുമോ? അടുത്തിടെ മലയാളികള്‍ ചോദിക്കുന്ന ഒരു ചോദ്യമാണിത്. ഭാര്യയെ ഭര്‍ത്താവ് തല്ലിയാലും ഭര്‍ത്താവിനെ ഭാര്യ തല്ലിയാലും ഗാര്‍ഹിക പീഡനമനുസരിച്ച് ശിക്ഷിക്കാമെന്നാണ് നിയമമറിയുന്ന ബുദ്ധിജീവികള്‍ പറയുന്നത്. കളിക്കെങ്കിലുംഭര്‍ത്താവിന്റെ തല്ല് കിട്ടാത്ത ഭാര്യമാര്‍ ചുരുക്കമാണ്. ഭാര്യയുടെ തല്ല് ഏറ്റുവാങ്ങുന്ന ഭര്‍ത്താക്കന്മാരും കുറവല്ല. എന്നാല്‍ അവരാരും തന്നെ മൂന്നാമതൊരാളിനോട് അതൊന്നും പറയാന്‍ ധൈര്യം കാട്ടാറില്ല. ഇവിടത്തെ മന്ത്രി ഭാര്യയുടെ കൈയ്യില്‍ നിന്നും അടിയും വാങ്ങി പുളിയും കുടിച്ചശേഷം അടികൊണ്ടതിന്റെ ഫോട്ടോ നാട്ടുകാരെയൊക്കെയും കാണിച്ചു. കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത് ഭാര്യയുടെ തല്ലും കൊണ്ടിട്ട് കൊട്ടി ഘോഷിച്ച് നടക്കാന്‍ നാണമില്ലേ എന്നാണ്.
എന്തായാലും ഗണേഷ് യാമിനിയെ മര്‍ദിച്ചതിന്റെ പാടുകളുടെ ഫോട്ടോയും ചാനലുകളിലൂടെ പുറത്തായി. കഴിഞ്ഞ മാസം 22 ന് ഗണേഷ് തന്നെ മര്‍ദിച്ചതിന്റെ പാടുകളാണിതെന്ന് യാമിനി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. കൈയ്ക്കും കഴുത്തിനും നെറ്റിയിലും കാലിലുമേറ്റ പരിക്കുകളുടെ ഫോട്ടോകളാണ് പുറത്തായത്. ഗണേഷിനെതിരെ മ്യൂസിയം പോലീസ സ്‌റ്റേഷനില്‍ നല്‍കിയ പരാതിക്കൊപ്പം വച്ച ഫോട്ടോകളാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.
കഴിഞ്ഞ ദിവസം യാമിനിയില്‍ നിന്നും വിവാഹമോചനം തേടിക്കൊണ്ട് ഗണേഷ് കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം വച്ച ഫോട്ടോകള്‍ പുറത്തെത്തിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്. വൈകീട്ട് കൈയില്‍ ബാന്‍ഡേജുമായാണ് യാമിനി വാര്‍ത്താസമ്മേളനം നടത്തിയത്.
https://www.facebook.com/Malayalivartha