'ഇരയെ വഞ്ചിച്ച മുഖ്യമന്ത്രി രാജിവയ്‌ക്കുക' പ്രതിപക്ഷം രണ്ടും കല്‍പ്പിച്ച് നിയമസഭയില്‍ , രണ്ടാം ദിവസവും നിയമസഭ മുടങ്ങി
ചോദ്യോത്തരവേളയ്ക്കു ശേഷം ശൂന്യവേളയില്‍ ഗണേഷ് വിഷയവുമായി ബന്ധപ്പെട്ട് പ്രത്യേക സബ്മിഷന്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സ്പീക്കറോട് അനുമതി തേടി. എന്നാന്‍ സബ്മിഷന്‍ ഉചിതമായ സമയത്ത് അവതരിപ്പിക്കണമെന്നു സ്പീക്കര്‍ റൂളിംഗ് നല്‍കി. തുടര്‍ന്നാണ് പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റത്.
മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെടുന്ന സബ്മിഷന് ഇന്നു കാലത്ത് 8.15ന് മാത്രമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നല്‍കിയതെന്നും സ്പീക്കര്‍ അറിയിച്ചു. സ്പീക്കര്‍ പിന്നീട് യു.ഡി.എഫ് അംഗങ്ങളുമായി ചേംബറില്‍ ചര്‍ച്ച നടത്തി. പിന്നീട് നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം നടപടികള്‍ പുനരാരംഭിച്ചപ്പോഴും ബഹളം ശമിച്ചില്ല. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യംവിളി തുടര്‍ന്നു. ബഹളത്തിനിടെ മൂന്ന് ബില്ലുകളും പാസാക്കി. ഇതില്‍ ക്ഷുഭിതരായ പ്രതിപക്ഷം പതിനൊന്ന് മണിയോടെ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. അതിനുശേഷം സ്പീക്കര്‍ ഇന്നത്തെ സഭാനടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha