ഇനി രാഷ്‌ട്രീയ വടംവലി നിയമനത്തിനായ്, പരിയാരം, കൊച്ചി മെഡിക്കല്‍ കോളേജുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നു
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പരിയാരം, കൊച്ചി മെഡിക്കല്‍ കോളേജുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കാന്‍ യു.ഡി.എഫ് നേരത്തെ തന്നെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.
രണ്ട് മെഡിക്കല്‍ കോളേജുകളുടെയും ആസ്തിയും ബാധ്യതയും കണക്കാക്കാന്‍ എറണാകുളം, കണ്ണൂര്‍ ജില്ലാ കളക്ടര്‍മാരെ മന്ത്രിസഭ നിയോഗിച്ചു.
1993 ല്‍ എം.വി. രാഘവന്‍ മുന്‍കൈയെടുത്ത സ്ഥാപിച്ച പരിയാരം മെഡിക്കല്‍ കോളേജ് ഏറെക്കാലമായി രാഷ്ട്രീയ വടംവലിയുടെ കേന്ദ്രബിന്ദുവാണ്. സി.എം.പി.യുടെ ഭരണത്തിലായിരുന്ന മെഡിക്കല്‍ കോളേജ് ഭരണസമിതി 2011 ലാണ് എം.വി. ജയരാജന്റെ നേതൃത്വത്തില്‍ സി.പി.എം. പിടിച്ചെടുത്തത്. യു.ഡി.എഫ് അധികാരത്തില്‍ വന്നതുമുതല്‍ മെഡിക്കല്‍ കോളേജ് ഭരണസമിതിയും സര്‍ക്കാരും ഏറ്റുമുട്ടലിന്റെ പാതയിലാണ്.
അതിനിടെ കഴിഞ്ഞ മാസം ആദായനികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ആദായനികുതി വകുപ്പ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം താളംതെറ്റി. ഇതിനെതിരെ ഭരണസമിതി നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സര്‍ക്കാരിന്റെ ഏറ്റെടുക്കല്‍ തീരുമാനം വരുന്നത്.
https://www.facebook.com/Malayalivartha