ലാവലിന്‍ കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ സി.ബി.ഐ
എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ വിചാരണ വേഗത്തിലാക്കണെന്ന പിണറായി വിജയന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. കുറ്റപത്രം വിഭജിച്ച് വിചാരണ വേഗത്തിലാക്കണമെന്ന പിണറായി വിജയന്റ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാകില്ലെന്നും കേസിന്റെ നടപടികള്‍ ഒട്ടേറെ മുന്നോട്ടു പോയതായും സിബിഐ വ്യക്തമാക്കി. പകുതിക്ക് വെച്ച് മറ്റൊരു തീരുമാനം സാധ്യമല്ലെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. പിണറായി നല്‍കിയ ഹര്‍ജിക്ക് നല്‍കിയ മറുപടിയിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
https://www.facebook.com/Malayalivartha