കൊച്ചി മെട്രോ ധാരണാ പത്രത്തിന് അംഗീകാരം
കൊച്ചി മെട്രോ പദ്ധതിയില്‍ ഡി.എം.ആര്‍.സിയുടെ പങ്ക് വ്യക്തമാക്കുന്ന ധാരണാ പത്രത്തിന് കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അംഗീകാരം നല്‍കി. വൈകാതെ തന്നെ കരാറില്‍ ഡി.എം.ആര്‍.സിയും, കെ.എം.ആര്‍.എല്ലും ഒപ്പുവെയ്‌ക്കും.
വിദേശസാമ്പത്തിക സഹായത്തിനായി ജെയ്‌ക്കയില്‍ നിന്നും ഫ്രഞ്ച് ഏജന്‍സിയില്‍ നിന്നും ലഭിച്ച പ്രൊപ്പോസലുകള്‍ പരിശോധിക്കാന്‍ ഉപസമിതിയും രൂപീകരിച്ചു. അടുത്ത ഡയറക്‌ടര്‍ ബോര്‍ഡ് യോഗത്തിന് മുന്‍പായി രണ്ട് പ്രൊപ്പോസലുകളും പരിശോധിച്ച ശേഷം സമിതി റിപ്പോര്‍ട്ട് നല്‍കും. കെഎംആര്‍എല്‍ ചെയര്‍മാന്‍ കൂടിയായ കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്‌ണയുടെ അധ്യക്ഷതയിലായിരുന്നു യോഗം. എല്ലാ ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു. മെട്രോയ്‌ക്ക് ഉപയോഗിക്കേണ്ട കോച്ചുകളുടെ കാര്യവും യോഗം ചര്‍ച്ച ചെയ്‌തു.
https://www.facebook.com/Malayalivartha