അങ്ങനെ വീട്ടിലും വിലക്ക്: വഴുതക്കാട്ടെ വീട്ടില്‍ ഗണേഷ് പ്രവേശിക്കരുതെന്ന് കോടതി
കെ.ബി ഗണേഷ് കുമാര്‍ വഴുതക്കാട്ടെ വീട്ടില്‍ പ്രവേശിക്കരുതെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഇടക്കാല ഉത്തരവ്. വസ്‌തുവകകള്‍ വില്‍ക്കരുതെന്നും കോടതി ഉത്തരവിട്ടു. ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇരു ഭാഗത്തിന്റേയും വാദം കേള്‍ക്കണമെന്ന ഗണേഷിന്റെ അഭിഭാഷകന്‍ വാദിച്ചതിനെ തുടര്‍ന്നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വിശദമായ വാദത്തിന് വെള്ളിയാഴ്‌ച കേസ് വീണ്ടും പരിഗണിക്കും.
വഴുതക്കാട്ടെ വീട്ടില്‍ നിന്നും തന്നെയും മക്കളെയും ഇറക്കിവിടരുതെന്നും വീട്ടില്‍ ഗണേഷ് കയറുന്നത് വിലക്കണമെന്നും യാമിനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവിലൂടെ ഗണേഷ് വീട്ടില്‍ കയറുന്നത് തടഞ്ഞിരിക്കുന്നത്. വിധി പുറപ്പെടുവിക്കുന്നതിനു മുന്‍പ് തന്റെ കക്ഷിയുടെ വാദം കൂടി കേള്‍ക്കണമെന്ന ഗണേഷിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ഗണേഷിന്റെ വാദം നാളെ കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. യാമിനി ഇപ്പോള്‍ അനുഭവിച്ചുകൊണ്‌ടിരിക്കുന്ന കെ.ബി ഗണേഷ്‌കുമാറിന്റെ സ്വത്തുക്കള്‍ വില്‍ക്കരുതെന്നും യാമിനിയെയും മക്കളെയും വീട്ടില്‍ നിന്ന് ഇറക്കിവിടരുതെന്നും കോടതി നിര്‍ദേശിച്ചു.
16 വര്‍ഷമായി ഗണേഷ് തനിക്കെതിരേ ഗാര്‍ഹിക പീഡനം തുടരുകയാണെന്നും തനിക്ക് ഭര്‍ത്താവില്‍ നിന്ന് നിരന്തരം മര്‍ദ്ദനമേറ്റിട്ടുണ്‌ടെന്നും പറയുന്ന ഹര്‍ജിയില്‍ 20 കോടി രൂപ നഷ്‌ടപരിഹാരം നല്‍കണമെന്നും യാമിനി ആവശ്യപ്പെട്ടിരുന്നു. ഇടക്കാല ആശ്വാസമായി രണ്‌ടേമുക്കാല്‍ കോടി രൂപ ഉടന്‍ നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഗണേഷിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഗാര്‍ഹിക പീഡന നിയമപ്രകാരം കേസെടുത്തിരുന്നില്ല. ഇതിനാലാണ് ആവശ്യവുമായി യാമിനി കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha