ഗണേഷ് മിണ്ടാതിരുന്നാല്‍ ബാക്കിയുള്ള മാനം രക്ഷിക്കാമെന്ന് പി.സി.ജോര്‍ജ്
കെ.ബി ഗണേഷ് കുമാര്‍ തനിക്കെതിരെ ഇനിയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ കൂടുതല്‍ ചരിത്രം വെളിപ്പെടുത്തേണ്ടി വരുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. ഗണേഷിന് ഇപ്പോള്‍ മന്ത്രി സ്ഥാനം മാത്രമേ പോയിട്ടുള്ളൂ. മിണ്ടാതിരുന്നാല്‍ ബാക്കിയുള്ള മാനം സംരക്ഷിക്കാം. ഇല്ലെങ്കില്‍ ജനമധ്യത്തില്‍ കൂടുതല്‍ നാണം കെടേണ്ടി വരുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൂടുതല്‍ ചരിത്രം വെളിപ്പെടുത്തിയാല്‍ ഗണേഷിന് ജയിലില്‍ കിടക്കേണ്ടിയും വരും. കൊയിലാണ്ടി കോടതിയില്‍ ആരുടെ വാച്ചാണ് ഇരിക്കുന്നതെന്ന് അന്വേഷിച്ചാല്‍ ഗണേഷിന്റെ മുന്‍കാല ചരിത്രവും വ്യക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ജനങ്ങള്‍ക്കു മുമ്പില്‍ സത്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. യാമിനിയുടെ വെളിപ്പെടുത്തലോടെ അത് കൂടുതല്‍ വ്യക്തമായെന്നും ജോര്‍ജ് വ്യക്തമാക്കി. കുറച്ചു ദിവസത്തെ മൗനത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മൗനം വിദ്വാനു ഭൂഷണം എന്നും എന്നാല്‍ അത് അധികമായാല്‍ വട്ടിന്റെ ലക്ഷണമാണെന്നും ജോര്‍ജ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha