ചത്തീസ്ഗഡില്‍ യുവാവ് അയല്‍വാസികളായ ഒമ്പതു പേരെ വെട്ടിക്കൊന്നു
ചത്തീസ്ഗഡില്‍ യുവാവ് അയല്‍വാസികളായ ഒമ്പതു പേരെ വെട്ടിക്കൊന്നു. അഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതു സ്ത്രീകളാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ പാണ്ഡു നാഗേഷ്യയെ പോലീസ് അറസ്റ്റ് ചെയ്തു.
മരിച്ചവരെല്ലാവരും പാണ്ഡുവിന്റെ അയല്‍ക്കാരാണ്. മൂന്നു കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. വീട്ടിലെ പുരുഷന്മാര് ജോലിക്കു പോയ സമയമായിരുന്നു ദാരുണസംഭവം അരങ്ങേറിയത്. ഭാര്യ ഉപേക്ഷിച്ചുപോയ പാണ്ഡു തനിച്ചാണു കഴിഞ്ഞിരുന്നത്. പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതമായിരുന്നു ഇയാളുടേതെന്ന് അയല്‍ക്കാര്‍ പറഞ്ഞു. സ്ത്രീകളെ വധിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ലാല്കി ഭായ്(60), കുസും നാഗേഷ്യ(4), മഞ്ജു നാഗേഷ്യ(3), സീതാമുനി ഭായ്(25), പ്രിയങ്ക(2), മച്കി ഭായ്(65), കല്ഗി ഭായ്(60), സംഗീത(10), സന്‍ജീത(3) എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha