Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജീവ്‌ഗാന്ധി സ്വീഡിഷ്‌ കമ്പനിയുടെ ആയുധ ഇടനിലക്കാരനോ? തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ കോണ്‍ഗ്രസിന്റെമേല്‍ തീ കോരിയിട്ടുകൊണ്ട്‌ വിക്കിലിക്‌സ്‌

08 APRIL 2013 01:02 AM IST
മലയാളി വാര്‍ത്ത.

ലോകസഭാ തെരഞ്ഞെടുപ്പിന്‌ ഇനി അധിക നാളില്ല. മൂന്നാമതൊരുവട്ടം കൂടി അധികാരത്തില്‍ വരാമെന്ന ശുഭ പ്രതീക്ഷയിലുമാണ്‌ കോണ്‍ഗ്രസ്‌. അതിനായ്‌ എല്ലാ ഒരുക്കങ്ങളും കോണ്‍ഗ്രസ്‌ തുടങ്ങിക്കഴിഞ്ഞു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക്‌ ഉയര്‍ത്തികൊണ്ട്‌ വരുന്നതിന്റെ ആദ്യ പടിയായി അദ്ദേഹത്തെ പാര്‍ട്ടിയിലെ ഉന്നത സ്ഥാനത്ത്‌ പ്രതിഷ്‌ഠിച്ചു. ഗാന്ധി കുടുംബത്തെ എതിക്കുന്നവര്‍ ആരും തന്നെ കോണ്‍ഗ്രസിലിപ്പോള്‍ ഇല്ലതാനും. എല്ലാം ശുഭമായി എന്നു കരുതിയിരുന്നപ്പോഴാണ്‌ വിക്കിലിക്‌സ്സിന്റെ പുതിയ വെളിപ്പെടുത്തല്‍. വിക്കിലിക്‌സിന്റെ ഈ വെളിപ്പെടുത്തല്‍ ഹിന്ദു പത്രം വഴിയാണ്‌ പുറത്ത്‌ വന്നിട്ടുള്ളത്‌.
അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി സ്വീഡനിലെ ആയുധ കമ്പനിക്ക്‌ വേണ്ടി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നാണ്‌ വിക്കിലിക്‌സിന്റെ വെളിപ്പെടുത്തല്‍. രാജീവ്‌ ഗാന്ധി രാഷ്‌ട്രീയത്തില്‍ എത്തുന്നതിന്‌ മുമ്പ്‌ എയര്‍ ഇന്ത്യ പൈലറ്റ്‌ ആയിരുന്നു. ആ സമയത്ത്‌ സ്വീഡനിലെ സാബ്‌ സ്‌കാനി എന്ന ആയുധ കമ്പനിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നാണ്‌ വെളിപ്പെടുത്തല്‍. എഴുപതുകളുടെ തുടക്കത്തില്‍ ബോഫൊഴ്‌സിനേക്കാളും മുമ്പായിരുന്നു ഇത്‌ നടന്നത്‌.


ഇന്ദിരാഗാന്ധി പ്രധാന മന്ത്രിയായിരുന്ന കാലത്ത്‌ സ്വീഡിഷ്‌ കമ്പനിയില്‍ നിന്നും വിഗ്ഗന്‍ യുദ്ധ വിമാനം വാങ്ങാന്‍ രാജീവ്‌ ഗാന്ധി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നതിന്റെ രേഖകളും വിക്കിലിക്‌സ്‌ പുറത്തുവിട്ടു. 1969 മുതല്‍ 77 വരെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹെന്റി കിസിംഗറിന്റെ രേഖകളിലാണ്‌ ഇക്കാര്യം പറയുന്നത്‌.
രാജീവ്‌ ഗാന്ധിയുടെ കുടുംബ സ്വാധീനം ഉപയോഗിച്ച്‌ എങ്ങനേയും കരാര്‍ നേടിയെടുക്കാനായിരുന്നു സ്വീഡിഷ്‌ കമ്പനിയുടെ ശ്രമം. രാജീവ്‌ ഗാന്ധി അന്ന്‌ രാഷ്‌ട്രീയത്തില്‍ ഇല്ലായിരുന്നു. പകരം സഹോദരന്‍ സഞ്‌ജയ്‌ ഗാന്ധിയാണ്‌ കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത്‌. ആയതിനാല്‍ സ്വയം സംരഭകനാകാനായിരുന്നു രാജീവിന്റെ ലക്ഷ്യം. കമ്പനിയാകട്ടെ ആതൊരു സുവര്‍ണാവസരമായി കാണുകയും ചെയ്‌തു. എന്നാല്‍ രാഷ്‌ട്രീയ ആരോപണങ്ങളെ തുടര്‍ന്ന്‌ ഈ കമ്പനിക്ക്‌ കരാര്‍ നല്‍കിയില്ല.
സഞ്‌ജയ്‌ ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന്‌ രാഷ്‌ട്രീയത്തിലിറങ്ങിയ രാജീവ്‌ ഗാന്ധിയെ ഏറെ ബഹുമാനത്തോടെയാണ്‌ ഇന്ത്യ വരവേറ്റത്‌. ഇന്ദിരാഗാന്ധിയുടെ വധത്തോടെ രാജീവ്‌ ഗാന്ധി ഇന്ത്യയുടെ പ്രിയ പ്രധാനമന്ത്രിയുമായി. രാഷ്‌ട്രീയത്തില്‍ ക്ലീന്‍ ഇമേജുള്ള രാജീവ്‌ ഗാന്ധിയെ വലച്ചത്‌ ബോഫൊഴ്‌സ്‌ ആയുധ ഇടപാടായിരുന്നു. എന്നാല്‍ അതെല്ലാം പതുക്കെ ഇന്ത്യന്‍ മനസുകളില്‍ നിന്നും മാഞ്ഞു പോയിരുന്നു.
ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ വേളയാണ്‌. കോണ്‍ഗ്രസിന്റെ തലപ്പത്തുള്ള സോണിയാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും, പ്രയങ്കാ ഗാന്ധിയുമെല്ലാം നില്‍ക്കുന്നത്‌ രാജീവ്‌ ഗാന്ധി സൃഷ്‌ടിച്ച ഇമെജിലാണ്‌. അത്‌കൊണ്ടാണ്‌ കോണ്‍ഗ്രസ്‌ ഈ ആയുധ ഇടപാടിനെ ഭയക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (10 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (38 minutes ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (57 minutes ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (7 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (8 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (8 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (8 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (8 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (9 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (9 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (9 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (9 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (9 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (11 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (12 hours ago)

Malayali Vartha Recommends