കര്‍ഷകര്‍ക്കും രക്ഷയില്ല, കര്‍ഷകര്‍ക്കുള്ള കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് സിഎജി റിപ്പോര്‍ട്ട്
കടത്തില്‍ മുങ്ങിയ കര്‍ഷകര്‍ക്ക് ആശ്വാസം നല്കാന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് സിഎജി റിപ്പോര്‍ട്ട്. കടങ്ങള്‍ എഴുതി തള്ളിയവരില്‍ അര്‍ഹതയില്ലാത്ത വന്‍കിട കര്‍ഷകരും കടന്നുകൂടിയതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെച്ച റിപ്പോര്‍ട്ടിലാണ് സിഎജി ഗുരുതരമായ അഴിമതി ചൂണ്ടിക്കാട്ടുന്നത്. ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സിഎജി ചൂണ്ടിക്കാട്ടുന്നു. കടാശ്വാസത്തിന് പകരം മാനദണ്ഡങ്ങള്‍ ലംഘിച്ച് 165 കോടി രൂപയുടെ കടം പൂര്‍ണമായി എഴുതി തള്ളിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പരിശോധിച്ച 6,823 അക്കൗണ്ടുകളില്‍ 21 കോടി രൂപയുടെ തട്ടിപ്പാണ് ബോധ്യപ്പെട്ടിരിക്കുന്നതെന്നും സിഎജി പറയുന്നു.
https://www.facebook.com/Malayalivartha