Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരഞ്ഞെടുപ്പടുത്തപ്പോള്‍ പഴയ കഥകള്‍ കുത്തിപ്പൊക്കി വിക്കിലീക്‌സ്‌, ഇപ്പോള്‍ ആന്റണിയുടെ നേര്‍ക്കും ... സഞ്‌ജീവ്‌ ഗാന്ധി എന്ത്‌ ത്യാഗം ചെയ്‌തെന്ന്‌?

09 APRIL 2013 11:01 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യയുടെ ഭരണതലപ്പത്ത്‌ രണ്ടാമനാണ്‌ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി. സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും വിശ്വസ്ഥന്‍. ആര്‍ക്കും ആന്റണിയെപ്പറ്റി എതിര്‍പ്പില്ല. ഒരുപക്ഷേ കേരളത്തില്‍ നിന്നും ഇത്രയേറെ ബഹുമാനം പിടിച്ചുപറ്റിയ ഒരു ദേശീയ നേതാവ്‌ ഉണ്ടോ എന്നു പോലും സംശയം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ്‌ മലയാളികള്‍ക്ക്‌ സ്വപ്‌നം കാണാനെങ്കിലുമുള്ള അവസരം ഉള്ള ഏക വ്യക്തിയാണ്‌ എ.കെ. ആന്റണി. ആ ആന്റണി, ഗാന്ധി കുടുംബത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു എന്നത്‌ ഈയൊരു സന്ദര്‍ഭത്തില്‍ ഏറെ ശ്രദ്ധേയമാണ്‌.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ രണ്ടാമത്തെ മകനായ സ‍ഞ്ജയ് ഗാന്ധിക്ക് എ.കെ.ആന്റണിയില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ലെന്നാണ്‌ വിക്കിലിക്സ് വെളിപ്പെടുത്തല്‍. ആന്റണി കോണ്‍ഗ്രസ് കേരള ഘടകം പ്രസി‌ഡന്റായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സഞ്ജയ് ഗാന്ധിയെ ശക്തമായി എതിര്‍ത്തിരുന്നതായും വിക്കിലിക്സ് പറയുന്നു.
കേരളത്തില്‍ സഞ്ജയ് ഗാന്ധി അത്ര ജനകീയനായിരുന്നില്ല. കേരളത്തില്‍ കെ.കരുണാകരന്‍ മാത്രമായിരുന്നു സഞ്ജയ് ഗാന്ധിയെ പിന്തുണച്ചിരുന്നതെന്നും രേഖയില്‍ പറയുന്നു. എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് സഞ്ജയ് ഗാന്ധിയുടെ നയങ്ങളെ എതിര്‍ത്തു. 

പെട്ടെന്ന് പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഉയര്‍ത്തപ്പെട്ട സഞ്ജയ് ഗാന്ധി പാര്‍‌ട്ടിക്കു വേണ്ടി എന്തു ത്യാഗമാണ് സഹിച്ചതെന്ന ചോദ്യമാണ് ആന്റണിയും കൂട്ടരും ഉയര്‍ത്തിയിരുന്നതെന്നും രേഖകള്‍ പറയുന്നു. സഞ്ജയ് ഗാന്ധിയുടെ നയങ്ങളെയും ആന്റണി എതിര്‍ത്തിരുന്നു. കേരളത്തിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ മൗലികവാദികളായിരുന്നു. അന്ന് കോണ്‍ഗ്രസിനൊപ്പമായിരുന്ന സിപിഐയ്ക്കും സഞ്ജയ് ഗാന്ധിയോട്‌ കടുത്ത വിരോധമുണ്ടായിരുന്നു. എതിര്‍പ്പുകള്‍ മൂലം സഞ്ജയ് ഗാന്ധി കേരള സന്ദര്‍ശനം ഉപേക്ഷിച്ചുവെന്നും വിക്കിലീക്ക് പുറത്തുവിട്ട രേഖകളില്‍ വെളിപ്പെടുത്തുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (7 minutes ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (26 minutes ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (7 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (7 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (7 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (7 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (8 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (8 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (8 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (8 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (9 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (11 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (11 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (11 hours ago)

Malayali Vartha Recommends