Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോണിയയ്‌ക്കും രാഹുലിനും വോട്ടു ചെയ്യാനുള്ള ജനങ്ങള്‍ ക്ഷമിക്കണം, അമേതിയിലും റായ്‌ബറേലിയിലും ഏര്‍പ്പെടുത്തിയ പവര്‍ക്കട്ട്‌ കേന്ദ്രം ഇടപെട്ട്‌ പിന്‍വലിപ്പിച്ചു

13 APRIL 2013 01:14 AM IST
മലയാളി വാര്‍ത്ത.

അമേതി, റായ്‌ബറേലി... ഇവിടെ പവര്‍ക്കെട്ടെന്ന പ്രതിഭാസമേ ഇല്ല. മറ്റുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ കറണ്ടില്ലാതെ ദിവസങ്ങളോളം വിയര്‍ത്തൊഴുകുമ്പോള്‍ ഇവിടെയുള്ളവരാകട്ടെ രാജകീയമായി കഴിഞ്ഞു. വി.വി.ഐ.പി. മണ്‌ഡലങ്ങളായതു കൊണ്ട്‌ തുല്യ നീതിയോക്കെ അങ്ങനെ കാറ്റില്‍ പറന്നു പോയി.
ഉത്തര്‍ പ്രദേശ്‌ നെഹ്‌റു കുടുംബത്തിന്‌ എന്നും വേണ്ടപ്പെട്ടതാണ്‌. ഉത്തര്‍പ്രദേശില്‍ നിന്നും കോണ്‍ഗ്രസിന്‌ ഭരണം നഷ്‌ടപ്പെട്ടിട്ട്‌ പതിറ്റാണ്ടുകളായെങ്കിലും നെഹ്‌റു കുടുംബത്തിലെ അംഗങ്ങള്‍ക്ക്‌ പ്രിയമാണ്‌ ഇവിടത്തെ ലോക്‌സഭാ മണ്‌ഡലങ്ങള്‍. ഇവിടത്തെ ചില ലോക്‌സഭാ മണ്‌ഡലങ്ങള്‍ക്ക്‌ ഗ്ലാമര്‍ പരിവേഷം കൂടുതലാണ്‌. യു.പി.എ. അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ മണ്‌ഡലമാണ്‌ അമേതി, റായ്‌ബറേലി. കാലാകാലങ്ങളിലായ്‌ ഈ മണ്‌ഡലങ്ങള്‍ക്ക്‌ പ്രത്യേക പരിഗണനയാണ്‌ നല്‍കിയിരുന്നത്‌.
ഇപ്പോള്‍ ഉത്തര്‍ പ്രദേശ്‌ ഭരിക്കുന്നത്‌ സമാജവാദി പാര്‍ട്ടിയാണ്‌. സമാജവാദി പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിനെ പുറമേ നിന്ന്‌ പിന്തുണക്കുന്നുണ്ടെങ്കിലും ഇടയ്‌ക്കിടയ്‌ക്കുള്ള അവരുടെ ഭിന്നത മറനീക്കുന്നതാണ്‌ ഉത്തര്‍പ്രദേശിലെ ഈ സംഭവം. മുലയാസിംഗിന്റെ മകനും മുഖ്യമന്ത്രിയുമായ അഖിലേഷ്‌ ദായവാണ്‌ ഈ മണ്‌ഡലത്തിലെ പ്രത്യേക ആനുകൂല്യങ്ങള്‍ എടുത്ത്‌ കളഞ്ഞത്‌. ഇനിമുതല്‍ അമേതിയിലും റായ്‌ബറിയിലും മറ്റുള്ള സ്ഥലങ്ങളില്‍ പോലെ 4 മണിക്കൂര്‍ പവര്‍ക്കെട്ടുണ്ടാവുമെന്നാണ്‌ അറിയിച്ചത്‌. സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമത്തിലാണ്‌. ഒരു പ്രത്യേക ജനതമാത്രം സുഖിക്കുന്നതു ശരിയല്ലെന്ന നിലപാടിലാണ്‌ അഖിലേഷ്‌ യാദവ്‌.
എന്നാല്‍ അഖിലേഷിന്റേയും ഭാര്യയുടേയും മുലയാമിന്റേയും മണ്‌ഡലങ്ങള്‍ ഇപ്പോഴും പവര്‍ക്കട്ട്‌ ഇല്ലാത്ത സ്ഥലങ്ങളായി തുടരുന്നുമുണ്ട്‌. തെരഞ്ഞെടുപ്പ്‌ അടുത്തു വരികയാണ്‌. ഇനിയും സോണിയയ്‌ക്കും രാഹുലിനും തന്റെ മണ്‌ഡലങ്ങളില്‍ മത്സരിക്കാനുള്ളതുമാണ്‌. അതിനാല്‍ ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി ഇടപെട്ട്‌ പവര്‍ക്കട്ട്‌ ഒഴിവാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (19 minutes ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (38 minutes ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (7 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (7 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (7 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (7 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (8 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (8 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (9 hours ago)

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ  (9 hours ago)

ജപ്പാനിൽ ജോലി വേണോ ? നിരവധി അവസരങ്ങൾ ,അപേക്ഷിക്കേണ്ടത് ഇങ്ങനെ  (9 hours ago)

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (11 hours ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (12 hours ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (12 hours ago)

Malayali Vartha Recommends