ഹജ്ജിലേക്ക് വീണ്ടും പോകേണ്ടവര്‍ പണം മുടക്കി പോകട്ടെ, പത്തു വര്‍ഷത്തിന് ശേഷം സബ്സിഡിയുമില്ല... പുതിയ ഹജ്ജ് നയത്തിന് അംഗീകാരം
ഹജ്ജ് യാത്രയിലെ അപാകതകളെപ്പറ്റി പരാതി വ്യാപകമാണ്. പണവും സ്വാധീനവുമുള്ളവര്‍ തുടര്‍ച്ചയായ് ഹജ്ജ് യാത്രയില്‍ ഇടം നേടുന്നുണ്ട്. അത്യന്തം പവിത്രമായ ഈ പുണ്യ തീര്‍ത്ഥാടനത്തില്‍ അര്‍ഹതയുള്ള പലരും തഴയപ്പെടുകയും ചെയ്യും. ഹജ്ജ് യാത്രയിലെ ഈ അപാകതകള്‍ പരിഹരിക്കാനായാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഹജ്ജ് നയത്തിന് രൂപം നല്‍കിയത്. ഈ ഹജ്ജ് നയത്തിന് സുപ്രീം കോടതി ഭേദഗതികളോടെ അംഗീകാരം നല്‍കുകയായിരുന്നു.
വരുന്ന അഞ്ച് വര്‍ഷത്തേക്ക് ഈ നയം ഒരു കോടതിയിലും ചോദ്യം ചെയ്യാന്‍ കഴിയുകയുമില്ല.
ഹജ്ജ് യാത്രയ്ക്കുള്ള സബ്സിഡികള്‍ ഘട്ടം ഘട്ടമായി കുറച്ച് പത്തുവര്‍ഷത്തിനകം പൂര്‍ണമായും നിര്‍ത്താനാണ് സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്നത്. അതുപോലെതന്നെ ഹജ്ജ് കമ്മറ്റിയുടെ കീഴില്‍ സൗജന്യമായി ഒരു പ്രാവശ്യം മാത്രം ഹജ്ജ് യാത്ര മതിയെന്നാണ് സുപ്രീം കോടതിയുടെ വിലയുരുത്തല്. പിന്നീട് പോകണമെന്നുള്ളവര്‍ സ്വന്തം കാശുമുടക്കി പോകണം.
https://www.facebook.com/Malayalivartha