Widgets Magazine
22
Sep / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നമ്മുടെ ആദ്യ പാസഞ്ചര്‍ ട്രെയിനിനെ നമ്മളൊക്കെ മറന്നുപോയി... ഗൂഗിളോ!

16 APRIL 2013 04:43 AM IST
മലയാളി വാര്‍ത്ത.

ഇന്നത്തെ ദിവസത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌. എന്തെന്നറിയാമോ? 1853 ഏപ്രില്‍ 16നാണ് ബോംബെയില്‍ താനെയിലേക്ക് ആദ്യ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്. 400 അതിഥികളുമായി 31 കിലോമീറ്ററാണ് ട്രെയിന്‍ സര്‍വീസ് നടത്തിയത്. സിന്ധ്,​ സുല്‍ത്താന്‍,​ സാഹിബ് എന്നിങ്ങനെ മൂന്ന് ലോക്കമോട്ടീവുമായി താനെയിലെത്തിയ തീവണ്ടിയെ 21 വെടിമുഴക്കിയാണ് സ്വീകരിച്ചത്.  

ലോകത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വെ ശൃംഖലയാണ്‌ ഇന്ത്യന്‍ റെയില്‍വെ. പ്രതിദിനം 20 ദശലക്ഷം പേരാണ്‌ ഇന്ത്യയില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നത്‌. 20ലക്ഷം ടണ്‍ ചരക്കാണ്‌ ഓരോദിവസവും ട്രെയിനിലൂടെ കൊണ്ടുപോകുന്നത്. 14ലക്ഷം പേര്‍ക്കാണ്‌ ഇന്ത്യന്‍ റെയില്‍വേ തൊഴില്‍ നല്‍കിയിരിക്കുന്നത്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ പേര്‍ക്കു തൊഴില്‍ നല്‍കുന്ന പൊതു മേഖലാ സ്ഥാപനവും ഇന്ത്യന്‍ റെയില്‍വെയാണ്.

ഇന്ത്യയിലെ ലക്ഷണക്കണക്കിന് വരുന്ന ജനങ്ങളുടെ ആശ്രയമായ റെയിര്‍വേയുടെ ആദ്യ യാത്രയെ ഓര്‍മ്മിപ്പിച്ച് പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍. ചൊവ്വാഴ്ച ഗൂഗിളിന്റെ പേജ് സന്ദര്‍ശിച്ചവര്‍ക്ക് ഇന്ത്യയിലെ ആദ്യ പാസഞ്ചര്‍ ട്രെയിനിനെ കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ഗൂഗിള്‍ ഡൂഡില്‍ കാണാനായി. 
1947ല്‍ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ 42 റെയില്‍ സംവിധാനങ്ങളാണ്‌ നിലവിലുണ്ടായിരുന്നത്‌. 1951ല്‍ ഇത്‌ ദേശസാല്‍ക്കരിച്ച്‌ ഒറ്റ യൂണിറ്റാക്കിയതോടെ ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ ശൃംഖല ഇന്ത്യയുടേതായി മാറുകയായിരുന്നു. ഇതില്‍ ദീര്‍ഘ ദൂര ട്രെയിനുകളും സബര്‍ബന്‍ ട്രെയിനുകളും ഉള്‍പ്പെടും. ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വെ എന്ന സ്‌ഥാപനത്തിന്റെ ഉടമസ്‌ഥാവകാശം ഇന്ത്യാ ഗവണ്‍മെന്റിനാണ്‌. പൂര്‍ണ നിയന്ത്രണാവകാശവും ഗവണ്‍മെന്റിന്റേതാണ്‌. റെയില്‍വെ ബോര്‍ഡിനാണ്‌ ഭരണ ചുമതല.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് ചുരം ഒമ്പതാം വളവിന് മുകളില്‍ കാര്‍ നിയന്ത്രണം വിട്ട് ചാലിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരുക്ക്  (23 minutes ago)

12 വര്‍ഷമായി ഒമാനില്‍ ജോലിചെയ്തു വരികയായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി  (30 minutes ago)

ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം.....  (49 minutes ago)

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് ശേഷം മെഡിക്കല്‍ കോളേജിന് തിങ്കളാഴ്ച കൈമാറും...  (1 hour ago)

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിതിന്‍ ജാംദാര്‍  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയില്‍ ഉജ്ജ്വല വരവേല്‍പ്പ്.... നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മോദി അമേരിക്കയില്‍  (1 hour ago)

അഞ്ച് മാസത്തിന് ശേഷം തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു  (2 hours ago)

അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി വീഡിയോ കോളിൽ സംസാരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  (9 hours ago)

അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പിണറായി; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

നിപ: 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്  (9 hours ago)

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.  (9 hours ago)

പിവി അൻവറിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി ഭരണപരാജയം മറച്ചുവെക്കുന്നു: കെ.സുരേന്ദ്രൻ  (9 hours ago)

ശമ്പളം 56100 രൂപ മറ്റ് ആനുകൂല്യങ്ങളും ; ഈ യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഏഴിമല നാവിക അക്കാദമിയിലേക്ക് അപേക്ഷിക്കാം  (10 hours ago)

ഇതിലൊരുജോലി നിങ്ങള്‍ക്ക് തന്നെ !! റെയില്‍വേയിലും പോലീസിലും ഒഴിവുകള്‍  (10 hours ago)

യുക്രൈനെ പൂട്ടാൻ ടെലഗ്രാമിൽ ചാരപ്പണി; റഷ്യയുടെ പുതിയനീക്കം മണത്തറിഞ്ഞ് യുക്രൈൻ  (10 hours ago)

Malayali Vartha Recommends