തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാംഗ്ലൂര്‍ വീണ്ടും സ്പോടന വേദിയായി, ബി.ജെ.പി. ഓഫീസിന് മുന്നിലുണ്ടായ സ്പോടനത്തില്‍ 16 പേര്‍ക്ക് പരിക്ക്
കര്‍ണാടക നിയമ സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ നഗരത്തിലെ ബി ജെ പി ഓഫീസിന് മുന്നില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ 11 പൊലീസുകാര്‍ അടക്കം 16 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്.
നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കിടയില്‍ സൂക്ഷിച്ചിരുന്ന മോട്ടോര്‍ സൈക്കിളിലാണ് ബോംബ് വച്ചിരുന്നത്. രാവിലെ 11 ഓടെയാണ് തിരക്കേറിയ സ്ഥലത്ത് വലിയ ശ്ബ്ദത്തോടെ സ്ഫോടനം ഉണ്ടായത്.
ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകള്‍ കത്തിനശിച്ചു. നിരവധി വാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നു. ഗുരുതരമായ പരിക്കേറ്റ രണ്ടുപേരും സ്ത്രീകളാണ്.
കാറുകളില്‍ ഒന്നില്‍ സൂക്ഷിച്ചിരുന്ന വാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചത് എന്നായിരുന്നു ആദ്യം കരുതിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബോംബ് സ്ഫോടനമാണ് നടന്നതെന്ന് വ്യക്തമായത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് അഞ്ചിന് നടക്കാനിരിക്കെ നഗരത്തിലെ ജനവാസ കേന്ദ്രത്തിലുള്ള ബി ജെ പി ഓഫീസില്‍ പ്രവര്‍ത്തകരുടെ വന്‍ തിരക്കുണ്ടായിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ആയിരുന്നു ഇന്ന്.
https://www.facebook.com/Malayalivartha